HOME
DETAILS

ഇന്ത്യയില്‍ നിന്നുള്ള വീട്ടുവേലക്കാരികളുടെ പ്രായപരിധി 44 ആക്കി കുറച്ചു സഊദി ഉത്തരവിറക്കി

  
backup
November 18 2016 | 09:11 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b5%80

റിയാദ്: ഇന്ത്യയില്‍ നിന്നും സഊദിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടു വേലക്കാരികളുടെ പ്രായപരിധി 44 വയസ്സാക്കി ചുരുക്കി. നേരത്തെയുണ്ടായിരുന്ന 50 വയസ്സ് പ്രായമാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ഈ പ്രായ പരിധിക്കപ്പുറത്തുള്ള ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസകള്‍ അനുവദിക്കുകയില്ലെന്ന് മുംബൈയിലെ സഊദി കോണ്‍സുലേറ്റ് വ്യക്തമാക്കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിശ്ചിത പ്രായം കഴിഞ്ഞാല്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ലെന്നാണ് ഇതിന് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മാത്രമല്ല, ഇവിടുത്തെ കാലാവസ്ഥയും ജോലി പരിതസ്ഥിതിയും കണക്കിലെടുത്താല്‍ പ്രായക്കൂടുതലുള്ള സ്ത്രീകള്‍ക്ക് അത് താങ്ങാവുന്നതിലപ്പുറമാണ്. 44 വയസ്സിനു മുകളിലേക്കുള്ളവരുടെ വിസകള്‍ ഏതാനും ദിവസമായി കോണ്‍സുലേറ്റ് നിരസിക്കുകയായിരുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ നിയമപ്രകാരം 30 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ വിദേശ രാജ്യങ്ങളിലെ ഗാര്‍ഹിക തൊഴിലിന് അര്‍ഹതയുള്ളു. ഇന്ത്യ-സഊദി തൊഴില്‍ കരാറിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു ജോലിക്ക് ഈ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്നും ഈ മേഖലയിലേക്ക് വരുന്നവരില്‍ ഭൂരിഭാഗവും നിര്‍ധന കുടുംബത്തിലുള്ളവരും വിദ്യഭ്യാസം കുറഞ്ഞവരുമാണ്. നേരത്തെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പരിചയമുള്ളവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സും ആവശ്യമില്ല.

പുതിയ വ്യവസ്ഥ ഗാര്‍ഹിക വേലക്കാരി റിക്രൂട്ട്‌മെന്റിനെ കാര്യമായി ബാധിച്ചേക്കും. ഗാര്‍ഹിക തൊഴിലാളികളുടെ വിസ സ്റ്റാംപ് ചെയ്യുന്നതിന് ഇന്ത്യയിലെ ഏജന്റുമാര്‍ക്ക് സഊദി ഏജന്റോ സ്‌പോണ്‍സറോ നല്‍കുന്ന ഫീസിന്റെ രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  15 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago