HOME
DETAILS
MAL
ഭീകരപ്രവര്‍ത്തനത്തിന് രണ്ട് ഇറാനികള്‍ സഊദിയില്‍ പിടിയില്‍
backup
November 18 2016 | 09:11 AM
റിയാദ്: ഭീകര പ്രവര്‍ത്തന കേസില്‍ രണ്ടു ഇറാന് പൗരന്മാരെ സഊദി സുരക്ഷാ സേനകള്‍ പിടികൂടി. ഇതോടെ സഊദിയില്‍ സുരക്ഷാ വകുപ്പുകള്‍ക്ക് കീഴില്‍ പിടിയിലായ ഇറാന് ഭീകരരുടെ എണ്ണം ആറായി. ഇതില്‍ ഒരാളുടെ കേസില്‍ വിധി പുറപ്പെടുവിച്ചെങ്കിലും അപ്പീല്‍ കോടതിക്ക് മുന്നിലാണിപ്പോള്‍. കൂടാതെ ഈ മാസാദ്യം മുതല്‍ 30 സിറിയക്കാരും ഭീകര പ്രവര്‍ത്തനമാരോപിച്ച് പിടിയിലായിട്ടുണ്ട്.
ഏറ്റവും ഒടുവിലെ കണക്കു പ്രകാരം 214 സിറിയക്കാരും 352 യമനി പൗരന്മാരും 62 പാകിസ്താന് പൗരന്മാരും സഊദി സുരക്ഷാ വകുപ്പിന് കീഴില്‍ ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ പിടിയിലായിട്ടുണ്ട്. 15 യമനികളെയും 10 പാകിസ്ഥാനികളെയും അടുത്ത കാലത്താണ് പിടി കൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."