HOME
DETAILS
MAL
ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യില്ല, സ്വര്‍ണം കണ്ടുകെട്ടുമെന്ന പ്രചാരവും ശരിയല്ല: ധന മന്ത്രാലയം
backup
November 18 2016 | 12:11 PM
ന്യൂഡല്‍ഹി: ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുമെന്നും അതിലുള്ള സ്വര്‍ണങ്ങള്‍ കണ്ടുകെട്ടുമെന്നുമുള്ള കിംവദന്തി അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
'അടുത്ത നടപടി ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുകയും സ്വര്‍ണ, വജ്രാഭരണങ്ങള്‍ കണ്ടുകെട്ടലും എന്ന പ്രചാരം വ്യാജമെന്ന് ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.
2000 രൂപയുടെ നോട്ടില്‍ പ്രത്യേക സുരക്ഷയുണ്ടെന്നും മറ്റൊരു ട്വീറ്റില്‍ മന്ത്രാലയം അറിയിച്ചു. ഇന്റാഗ്ലിയോ എന്ന സുരക്ഷയാണത്. യഥാര്‍ഥ നോട്ടിനെ തിരിച്ചറിയാന്‍ ഒരു തുണിക്കഷ്ണത്തില് ഉരച്ചാല്‍ മതിയെന്നും ഈ സമയത്ത് ടര്‍ബോ ഇലക്ട്രിക് പ്രവര്‍ത്തിച്ച് തുണിയില്‍ നോട്ടിന്റെ നിറം പതിയുമെന്നും മന്ത്രാലയം അറിയിച്ചു.
विमुद्रीकरण पर भ्रम टूटा pic.twitter.com/cEgRBI30pt
— Ministry of Finance (@FinMinIndia) November 18, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."