ഹറമൈന്‍ ട്രെയിന്‍ പ്രൊജക്റ്റില്‍ അപകടം: ശ്രീലങ്കന്‍ തൊഴിലാളി മരിച്ചു
ജിദ്ദ: ഹറമൈന്‍ ട്രെയിന്‍ പ്രൊജക്റ്റിലുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. കോണ്ട്രാക്ടര്മാരുടെ രണ്ട് കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നെന്ന് സഊദി റയില്‍വെയ്സ് ഓര്ഗനൈസേഷന് അറിയിച്ചു.
അപകടം സംഭവിക്കുമ്പോള്‍ ജിദ്ദയിലെ പാലസ്തിന് റോഡില്‍ തൊഴിലാളികള്‍ 250 മീറ്റര്‍ നീളമുള്ള റെയിലുകള്‍ സ്ഥാപിക്കുകയായിരുന്നെന്ന് ഹറമൈന്‍ ട്രെയിന്‍ പ്രൊജക്റ്റ് മാനേജര്‍ ബസ്സാം ഗുല്‍മാന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ സ്റ്റീല്‍ ബാറുകള്‍ സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
ഇതിനിടെ ഒരു വാഹനം പിന്നോട്ട് എടുക്കുകയും മറ്റൊരു വാഹനത്തില്‍ കൂട്ടിയിടിക്കുകയുമായിരുന്നു. സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് നിരവധി തൊഴിലാളികള്‍ വാഹനത്തിന്റെ പിന്‍ഭാഗത്ത് നിന്നിരുന്നു. ഇതാണ് അപകടകരമായതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ തൊഴിലാളിയാണ് മരണമടഞ്ഞത്.
ഇയാളുടെ തല കോണ്‍ക്രീറ്റില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയിലെത്തിക്കുകയും, ഇവരില്‍ രണ്ടുപേര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിടുകയും ചെയ്തു. ഇപ്പോഴും ചികിത്സയില്‍ തുടരുന്ന രണ്ടുപേര്‍ ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."