ജില്ലയിലെ പതിനാല് മണ്ഡലങ്ങളിലും ജയിച്ചവര്‍
മുവാറ്റുപുഴ
എല്‍ദോ എബ്രാഹം, എല്‍.ഡി.എഫ്.
1991ല്‍ എ.ഐ.എസ്.എഫിലൂടെ സംഘടനാപ്രവര്‍ത്തനം ആരംഭിച്ചു. എ.ഐ.എസ്.എഫ്. ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു. 2005ല്‍ പായിപ്ര പഞ്ചായത്ത് 20-ാം വാര്‍ഡില്‍ നിന്ന് വിജയിച്ചു. 2010-2015 കാലത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2010 മുതല്‍ സി.പി.ഐ. മൂവാറ്റുപുഴ നിയോജകമണ്ഡലം സെക്രട്ടറിയാണ്. തൃക്കളത്തൂര്‍ മേപ്പുറത്തുവീട്ടില്‍ എബ്രാഹാമിന്റെയും ഏലിയാമ്മയുടെയും മകനായ എല്‍ദോ എബ്രാഹം (39) അവിവാഹിതനാണ്.
പിറവം
അനൂപ് ജേക്കബ്, യു.ഡി.എഫ്
മന്ത്രി ടി.എം ജേക്കബിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് 2012 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകന്‍ അനൂപ് ജേക്കബ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതൃത്വവും ഏറ്റെടുത്തു. ആദ്യ ടേമില്‍ തന്നെ ഭക്ഷ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായി. നിയമസഭയിലേക്ക് ഇത് രണ്ടാംവട്ടമാണ് മല്‍സരിക്കുന്നത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമപഠനം. ഭാര്യ: അനില അനൂപ്. രണ്ട് മക്കളുണ്ട്.
തൃക്കാക്കര
പി.ടി തോമസ്, യു.ഡി.എഫ്
2009ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലേക്ക്. 2014ല്‍ ക്രൈസ്തവ സഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സീറ്റ് നിഷേധിക്കപ്പെട്ടു. മാര്‍ ഇവാനിയോസ് കോളജ്, തൊടുപുഴ ന്യൂമാന്‍ കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ കോളജ് വിദ്യാഭ്യാസം. കോഴിക്കോട്, എറണാകുളം ലോ കോളജുകളിലായി നിയമപഠനം. തൊടുപുഴയെ പ്രതിനിധീകരിച്ച് നിയമസഭയിലുമത്തെി. ഭാര്യ: ഉമ തോമസ്. രണ്ട് മക്കളുണ്ട്. 66 വയസ്.
തൃപ്പൂണിത്തുറ
എം സ്വരാജ്, എല്‍.ഡി.എഫ്
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐയില്‍ അംഗത്വമെടുത്തായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ രാഷ്ട്രീയ പ്രവേശം. 2005 ല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. എസ്.എഫ്.ഐ അഖിലേന്ത്യാ ജോ. സെക്രട്ടറി, ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ജനം: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍. അച്ഛന്‍ മുരളീധരന്‍ നായര്‍. അമ്മ: പരേതയായ സുമാംഗിയമ്മ. ഭാര്യ: സരിത (ഇന്‍ഫോപാര്‍ക്കില്‍ ഉദ്യോഗസ്ഥ).
കൊച്ചി
കെ.ജെ മാക്‌സി, എല്‍.ഡി.എഫ്
നിയമസഭയില്‍ ഇത് കന്നിയങ്കം. സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം, കൊച്ചി മേഖലാ സെക്രട്ടറി, മിനിലോറി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ നിന്നും 10ാം തരം വിദ്യാഭ്യാസം. ഭാര്യ: ഷീല. മക്കള്‍: ജോസ് വിന്‍സ്റ്റന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി), ജോര്‍ജ് സോനു (പ്‌ളസ്ടു വിദ്യാര്‍ഥി). കോന്നോത്ത് ജേക്കബ് ആഗ്‌നസ് ദമ്പതികളുടെ മകനായി 1962 സെപ്തംബര്‍ 13ന് ജനിച്ചു.
എറണാകുളം
ഹൈബി ഈഡന്‍, യു.ഡി.എഫ്
മുന്‍ എം.പിയും എം.എല്‍.എയുമായ ജോര്‍ജ്ജ് ഈഡന്റെ മകനായി ജനം. തേവര എസ്.എച്ച് കോളജില്‍ പഠിക്കവെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയത്തിലേക്ക്.
കെ.എസ്.യു ജനറല്‍ സെക്രട്ടറി, എന്‍.എസ്.യു.ഐ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നി പോരാട്ടത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടി. ഭാര്യ: അന്ന ലിന്‍ഡ. മകള്‍: ക്ലാര ഈഡന്‍.
വൈപ്പിന്‍
എസ് ശര്‍മ, എല്‍.ഡി.എഫ്
സിറ്റിങ് എം.എല്‍.എയാണ്. നായനാര്‍വി.എസ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1972ല്‍ എസ്.എഫ്.ഐയിലൂടെ രാഷ്ടീയത്തില്‍ എത്തി. 1987 ലെ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ വടക്കേകര മണ്ഡലത്തില്‍ നിന്നും പ്രഥമ വിജയം. ഇത് ആറാമൂഴമാണ്. ഭാര്യ: കെ.എസ്. ആശ (കെ.എസ്.ഇ.ബി.,അസി.എക്‌സി. എന്‍ജിനിയര്‍, വടക്കേക്കര). മക്കള്‍: രാകേഷ് (സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍, കൊച്ചി), രേഷ്മ (എം.ബി.ബി.എസ്. വിദ്യാര്‍ഥിനി, അമൃത, കൊച്ചി).പിതാവ് ഏഴിക്കര മണ്ണപ്പശേരി ശേഖരന്‍, മാതാവ് : കാവുക്കുട്ടി.
കളമശേരി
വി.കെ ഇബ്രാഹിം കുഞ്ഞ്, യു.ഡി.എഫ്
നിലവില്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി. എം എസ് എഫിലൂടെയും, യൂത്ത് ലീഗിലൂടെയും മുസ്‌ളീം ലീഗ് നേതൃത്വത്തിലത്തെി. 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മട്ടാഞ്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലത്തെി. 200506 കാലത്ത് വ്യവസായ മന്ത്രിയുമായി. 2011ല്‍ കളമശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പൊതുമരാമത്ത് മന്ത്രിയായി. വിവിധ മേഖലയില്‍ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിട്ടുള്ള ഇബ്രാഹിം കുഞ്ഞ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. ഭാര്യ: നദീറ മക്കള്‍: അബ്ദുല്‍ ഗഫൂര്‍, അബ്ബാസ്, അനൂബ്.
പറവൂര്‍
വി.ഡി സതീശന്‍, യു.ഡി.എഫ്.
നിയമസഭയിലേക്ക് ഇത് അഞ്ചാമൂഴം. ഒരു തോല്‍വി. മൂന്ന് വിജയം. പറവൂര്‍ കേസരി റോഡില്‍ ദേവരാഗത്തില്‍ പരേതരായ കെ. ദാമോദരമേനോന്റെയും വിലാസിനിയമ്മയുടെയും മകന്‍. ഭാര്യ: ലക്ഷ്മിപ്രിയ (വീട്ടമ്മ). മകള്‍: ഉണ്ണിമായ (പ്‌ളസ്ടു വിദ്യാര്‍ഥിനി).എല്‍.എല്‍.ബി ബിരുദധാരി, കെ.പി.സി.സി പ്രസിഡന്റ്, നിയമസഭാ പബ്‌ളിക് എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ലോട്ടറി മാഫിയ, ഭൂമാഫിയ എന്നിവക്കെതിരെ പോരാടി സംസ്ഥാന ശ്രദ്ധനേടി. 52 വയസ്.
അങ്കമാലി
റോജി എം.ജോണ്‍, യു.ഡി.എഫ്
നിയമസഭയിലേക്ക് കന്നിമത്സരം.2014മുതല്‍ എന്‍.എസ്.യു ദേശിയ അധ്യക്ഷന്‍,തെരഞ്ഞെടുപ്പിലൂടെ എന്‍.എസ്.യു ദേശിയ അധ്യക്ഷനായ ആദ്യ നേതാവ്.കണ്ണൂരിലെ ഉദയഗിരിയെന്ന കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ചു.സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം അങ്കമാലിയിലെ കുറുമശ്ശേരിയിലേക്ക് താമസം മാറി.2001ല്‍ തേവര എസ്.എച്ച് കോളേജിലെ ചെയര്‍മാന്‍, 2005ല്‍ ജെ.എന്‍.യു വിദ്യാര്‍ഥിയൂണിയന്‍ കൗണ്‍സിലര്‍. 2009ല്‍ എന്‍.എസ്.യു ദേശീയ സമിതി അംഗം.2011ല്‍ ദേശിയ വൈസ് പ്രസിഡന്റ്.
ആലുവ
അന്‍വര്‍ സാദത്ത്, യു.ഡി.എഫ്
നിലവില്‍ സിറ്റിംഗ് എം.എല്‍.എ. നിയമസഭയിലേക്ക് രണ്ടാം അങ്കം. ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിലും എറണാകുളം ജില്ലാ പഞ്ചായത്തിലും അംഗമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി. നിലവില്‍ ഡി.സി.സി അംഗവും കെ.പി.സി.സി നിര്‍വാഹക സമിതിയംഗവും. ഐ.ടി.സി. ഡിപ്‌ളോമയെടുത്ത ശേഷം യൂത്ത് കോണ്‍ഗ്രസ് വഴി സജീവ രാഷ്ട്രീയത്തിലേക്ക്. 41 വയസ്.നെടുമ്പാശ്ശേരി പറമ്പയം ഊലിക്കര അബ്ദുല്‍ സത്താറിന്റേയും ഐഷാ ബീവിയുടേയും മകന്‍. ഭാര്യ : സബീന. മക്കള്‍: സിമി ഫാത്തിമ, സഫ ഫാത്തിമ.
പെരുമ്പാവൂര്‍
എല്‍ദോസ് പി. കുന്നപ്പിള്ളി, യു.ഡി.എഫ്
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കെ.എസ്.യുവിലൂടെ പൊതുരംഗത്ത് എത്തിയ എല്‍ദോസ് പ്രസിഡന്റായിരിക്കെ സംസ്ഥാനത്തെ മികച്ച ജില്ലാപഞ്ചായത്തിനുളള അംഗീകാരം നേടി.
1978 മെയ് 10ന് മുവാറ്റുപുഴയില്‍ ജനം. എം. കോം, എല്‍.എല്‍.ബി, ബി.എഡ് ബിരുദധാരി. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡി.സി.സി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : മറിയാമ്മ എബ്രാഹം. മൂന്നു കുട്ടികളുണ്ട്.
കുന്നത്തുനാട്
വി.പി സജീന്ദ്രന്‍,യു.ഡി.എഫ്
സിറ്റിംഗ് എം.എല്‍.എയായ വി.പി സജീന്ദ്രന് കുന്നത്തുനാട്ടില്‍ രണ്ടാമൂഴമാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ എം.എ സുരേന്ദ്രനെ എണ്ണായിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദേഹം മണ്ഡലം പിടിച്ചെടുത്തത്. കോട്ടയം ജില്ലയിലെ ആനിക്കാട് വളളോത്തിമലയില്‍ പരേതനായ പദ്മനാഭന്‍ജാനകി ദമ്പതികളുടെ മകനായ ഈ 47 കാരന്‍ കെ.എസ്.യു വിലൂടെയാണ് പൊതു രംഗത്ത് വന്നത്. എല്‍.എല്‍.ബി ബിരുദധാരിയാണ്. മാധ്യമ പ്രവര്‍ത്തകയായ ലേബിയാണ് ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
കോതമംഗലം
ആന്റണി ജോണ്‍, എല്‍.ഡി.എഫ്
ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി. അവിവാഹിതന്‍, എം.കോം വിദ്യാര്‍ഥി എസ്.എഫ്.ഐ രാഷ്ട്രീയത്തിലുടെ രംഗപ്രവേശം 2002ല്‍ എം.എ കോളേജ് യുനിയന്‍ ചെയര്‍മാന്‍, എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം, ജില്ലാ ജനറല്‍ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗവും, ബ്‌ളോക്ക് സെക്രട്ടറിയുമാണ്.കര്‍ഷക ദമ്പതികളായ ജോണ്‍ ലില്ലി എന്നിവരുടെ ഇളയ മകനാണ് 34കാരനായ ആന്റണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."