യു.കെ.ജി വിദ്യാര്‍ഥിയെ അധ്യാപിക പുറത്തടിച്ചതായി പരാതി
പാലാ: സ്വകാര്യ പബ്ലിക് സ്‌കൂളില്‍ ഇടവേള സമയത്ത് ക്ലാസ്‌റൂമില്‍ കളിച്ച യു.കെ.ജി വിദ്യാര്‍ഥിയെ ക്ലാസ് അധ്യാപിക ചൂരല്‍കൊണ്ട് പുറത്തടിച്ചതായി പരാതി. കുട്ടിയെ രക്ഷിതാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെയിന്റിങ് തൊഴിലാളിയായ മൂന്നാനി തറക്കുന്നേല്‍ (മറ്റത്തില്‍) പ്രശാന്തിന്റെ മകന്‍ നഗരത്തിലെ പബ്ലിക്ക് സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥി നാലു വയസുകാരന്‍ പ്രഗത്ഭാണ് അധ്യാപികയുടെ ക്രൂരതക്ക് ഇരയായാത്. ചൂരലിനുള്ള അടിയേറ്റ് കുട്ടിയുടെ പുറത്ത് രണ്ടിടത്തായി പാടുകളുണ്ട്. കുട്ടിയെ പാലാ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുമായി പാലാ പൊലിസ് സ്‌റ്റേഷനില്‍ എത്തി രക്ഷിതാവ് സി.ഐക്ക് പരാതി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ഇടവേള സമയത്താണ് സംഭവം. ക്ലാസില്‍ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അടുത്ത ക്ലാസിലെ മേശയില്‍ കയറിയതിനാണ് അധ്യാപിക കുട്ടിയെ ശിക്ഷിച്ചത്. കുട്ടിയുടെ കരച്ചില്‍കേട്ട് എത്തിയ മറ്റൊരു അധ്യാപിക കാര്യം തിരക്കിയപ്പോള്‍ താന്‍ അടിച്ചതായി കന്യാസ്ത്രീ പറഞ്ഞു. ഇതേതുടര്‍ന്ന് അടുത്ത ക്ലാസിലെ അധ്യാപികയാണ് കുട്ടിയെ ആശ്വസിപ്പിച്ച് ക്ലാസില്‍ എത്തിച്ചത്. പ്രഗത്ഭിന്റെ സഹോദരന്‍ പ്രശോഭും ഇതേ ക്ലാസില്‍ പഠിക്കുന്നുണ്ട്. വൈകിട്ട് സ്‌കൂളില്‍നിന്ന് വീട്ടില്‍ എത്തിയ കുട്ടി വേദനയാണെന്ന് പറഞ്ഞു. കാര്യം തിരക്കയപ്പോഴാണ് അധ്യാപിക അടിച്ച കാര്യംപറഞ്ഞത്.
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ അഛന്‍ പ്രശാന്ത് കുട്ടിയുമായി സ്‌കൂളില്‍ എത്തി കാരണം അന്വേഷിച്ചപ്പോള്‍ പ്രശ്‌നമാക്കരുതെന്ന് പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്നാണ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."