ചുവപ്പണിഞ്ഞു
തിരുവനന്തപുരം: തലസ്ഥാന ജില്ലയും ഇടതിനൊപ്പം. 2011-ലെ തെരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റുണ്ടായിരുന്നത് ഒമ്പതാക്കി ഉയര്‍ത്തിയാണ് ഇത്തവണ എല്‍.ഡി.എഫ് വിജയക്കൊടി പാറിച്ചത്. മൂന്ന് സിറ്റിങ് സീറ്റുള്‍പ്പെടെ ഒമ്പതു സീറ്റുകളാണ് എല്‍.ഡി.എഫ് സ്വന്തമാക്കിയത്. 14 മണ്ഡലങ്ങളില്‍ വെറും നാലിടങ്ങളിലെ യു.ഡി.എഫിന് വിജയിക്കാനായുള്ളൂ. നേമത്ത് ബിജെപി ചരിത്ര വിജയവും നേടി.
വലതുപക്ഷത്തിന് വേരുണ്ടായിരുന്ന നെയ്യാറ്റിന്‍കര, കാട്ടാക്കട, പാറശ്ശാല, കഴക്കൂട്ടം, വര്‍ക്കല, നെടുമങ്ങാട് എന്നീ മണ്ഡലങ്ങള്‍ പിടിച്ചടക്കിയാണ് എല്‍.ഡി.എഫ് തലസ്ഥാന ജില്ല സ്വന്തമാക്കിയത്. കടുത്ത പോരാട്ടം നടന്ന നെടുമങ്ങാടില്‍ 3621 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫിന്റെ സി ദിവാകരന്‍ മണ്ഡലം . 57745 വോട്ടുകളാണ് സി ദിവാകരന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി പാലോട് രവിക്ക് 54124 വോട്ടുകളും ബിജെപിയുടെ വി വി രാജേഷിന് 35139 വോട്ടുകളും ലഭിച്ചു. 14322 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ചിറയിന്‍കീഴ് മണ്ഡലം വി ശശി നിലനിര്‍ത്തി. 64692 വോട്ടുകളാണ് വി ശശിക്ക് ലഭിച്ചത്. 50370 വോട്ടുകളോടെ യു.ഡി.എഫിന്റെ കെ. എസ്. സജിത്കുമാര്‍ ഇവിടെ രണ്ടാമതെത്തി. 19478 വോട്ടുകളോടെ ബി.ജെ.പിയുടെ പി. പി. വാവയാണ് മൂന്നാമത്.
സിറ്റിങ് എം.എല്‍.എ വര്‍ക്കല കഹാറിനെ 2386 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫിന്റെ അഡ്വ. വി ജോയി വര്‍ക്കല മണ്ഡലം തിരിച്ചെടുത്തത്. അഡ്വ. വി ജോയി 53102 വോട്ടുകള്‍ നേടിയപ്പോള്‍ കഹാറിന് 50716 വോട്ടുകള്‍ ലഭിച്ചു. 19872 വോട്ടുകളോടെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി അജി എസ് ആര്‍ എം മൂന്നാമതെത്തി. 72808 വോട്ടുകളോടെ ആറ്റിങ്ങല്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ബി സത്യന്‍ നിലനിര്‍ത്തി. 40381 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സത്യന്‍ യുഡിഎഫിന്റെ കെ ചന്ദ്രബാബുവിനെ പരാജയപ്പെടുത്തിയത്. കെ ചന്ദ്രബാബു 32425 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള ബിജെപിയുടെ രാജി പ്രസാദ് 27602 വോട്ടുകള്‍ നേടി.
ഡി .കെ. മുരളിയിലൂടെ വാമനപുരം മണ്ഡലവും എല്‍.ഡി.എഫ് നിലനിര്‍ത്തി. 9596 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 65848 വോട്ടുകള്‍ നേടിയാണ് എല്‍.ഡി.എഫിന്റെ ഡി .കെ. മുരളി വാമനപുരം സ്വന്തമാക്കിയത്. യു.ഡി.എഫിന്റെ ടി. ശരത്ചന്ദ്രപ്രസാദ് 56252 വോട്ടുകളും ബി.ഡി.ജെ.എസിലെ ആര്‍ വി നിഖില്‍ 13956 വോട്ടുകളും നേടി.
50079 വോട്ടുകള്‍ നേടി കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ (എല്‍.ഡി.എഫ്) വിജയിച്ചു. 7347 വോട്ടുകളാണ് ഭൂരിപക്ഷം. 42732 വോട്ടുകളോടെ എന്‍.ഡി.എയുടെ വി .മുരളീധരന്‍ ഇവിടെ രണ്ടാമതെത്തി. 38402 വോട്ടുകള്‍ നേടിയ സിറ്റിങ് എം.എല്‍.എ കൂടിയായ എം .എ. വാഹിദിന് (യു.ഡി.എഫ്) മൂന്നാം സ്ഥാനമാണ് ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി സിറ്റിങ് എം.എല്‍.എ കെ .മുരളീധരന്‍ (യു.ഡി.എഫ്) വട്ടിയൂര്‍ക്കാവ് മണ്ഡലം നിലനിര്‍ത്തി. രണ്ടാമതെത്തിയ കുമ്മനത്തിന് 43700 വോട്ടുകള്‍ ലഭിച്ചു. 40441 വോട്ടുകളോടെ എല്‍.ഡി.എഫിന്റെ ടി .എന്‍. സീമ തൊട്ടുപിന്നിലെത്തി.
തിരുവനന്തപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ വി .എസ് .ശിവകുമാറാണ് ഒന്നാമതെത്തിയത്. ശിവകുമാര്‍ 46474 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫിന്റെ ആന്റണി രാജു 35569 നേടി രണ്ടാമതെത്തി. മൂന്നാമതെത്തിയ ശ്രീശാന്തിന് (എന്‍.ഡി.എ) 34764 വോട്ടുകള്‍ ലഭിച്ചു. ശക്തമായ ത്രകോണ മത്സരമുണ്ടായിരുന്ന നേമത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി ഒ .രാജഗോപാല്‍ വിജയം കൊയ്തു. 67813 വോട്ടുകളാണ് ഒ. രാജഗോപാലിന്. എല്‍.ഡി.എഫിന്റെ വി ശിവന്‍കുട്ടി 59142 വോട്ടുകള്‍ നേടി രണ്ടാമതെത്തിയപ്പോള്‍ യുഡിഎഫിന്റെ വി സുരേവന്ദ്രന്‍ പിള്ള ആകെ 13860 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ.
അരുവിക്കര മണ്ഡലം 70910 വോട്ടുകളോടെ കെ .എസ് .ശബരീനാഥന്‍ (യു.ഡി.എഫ്) നിലനിര്‍ത്തി. എല്‍.ഡി.എഫിന്റെ അഡ്വ. എ എ റഷീദിന് 49596 വോട്ടുകള്‍ ലഭിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി രാജസേനന്‍ 20294 വോട്ടുനേടി. 18566 വോട്ടുകളുടെ ഭൂരിപക്ഷം നേടി എല്‍.ഡി.എഫിന്റെ സി .കെ ഹരീന്ദ്രന്‍ പാറശ്ശാലയില്‍ ഒന്നാമതെത്തി. സിറ്റിങ് എം.എല്‍.എ എ .ടി ജോര്‍ജിനെയാണ് പരാജയപ്പെടുത്തിയത്. ഹരീന്ദ്രന്‍ 70156 വോട്ടുകള്‍ നേടിയപ്പോള്‍ എ .ടി ജോര്‍ജ്ജിന് ലഭിച്ചത് 51590 വോട്ടുകളാണ്. മൂന്നാമതെത്തിയ കരമന ജയന് (എന്‍.ഡി.എ) 33028 വോട്ടുകള്‍ ലഭിച്ചു.
കാട്ടാക്കടയില്‍ യു.ഡി.എഫിന്റെ എന്‍. ശക്തനെ പരാജയപ്പെടുത്തി എല്‍.ഡി.എഫിന്റെ ഐ .ബി സതീഷ് ഒന്നാമതെത്തി. 51614 വോട്ടുകളാണ് സതീഷ് നേടിയത്. ശക്തന് 50765 വോട്ടുകളും ബി.ജെ.പിയുടെ പി .കെ കൃഷ്ണദാസ് 38700 വോട്ടുകളും ലഭിച്ചു. കോവളത്ത് 60268 വോട്ടുകളോടെ എം. വിന്‍സന്റ് (യു.ഡി.എഫ്) വിജയിച്ചു.57653 വോട്ടുകളോടെ എല്‍.ഡി.എഫിന്റെ ജമീലാ പ്രകാശമാണ് രണ്ടാമത്. എന്‍.ഡി.എ സ്ഥാനാര്‍ഥി കോവളം ടി .എന്‍ സുരേഷിന് 30987 വോട്ടുകളും ലഭിച്ചു. 63559 വോട്ടുകള്‍ നേടി എല്‍.ഡി.എഫിന്റെ കെ അന്‍സലന്‍ നെയ്യാറ്റിന്‍കര മണ്ഡലം പിടിച്ചെടുത്തു.
9543 വോട്ടുകളുടെ ഭൂരിക്ഷത്തോടെയാണ് സിറ്റിങ് എം.എല്‍.എയായ ആര്‍. സെല്‍വരാജിനെ (യു.ഡി.എഫ്) അന്‍സലന്‍ പരാജയപ്പെടുത്തിയത്. ശെല്‍വരാജിന് 54016 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പുഞ്ചക്കരി സുരേന്ദ്രന് (എന്‍.ഡിഎ) 15531 വോട്ടുകള്‍ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."