വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതിപ്രവാഹം
കോട്ടയം: ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദനം, വീട്ടിലെ ഒറ്റപ്പെടല്‍, സംരക്ഷിക്കേണ്ടവര്‍ തന്നെ ശത്രുവാകുന്ന അന്തരീക്ഷം, സ്വത്ത് തര്‍ക്കം തുടങ്ങി നിരവധി പരാതികളാണ് ഇന്നലെ വനിതാ കമ്മിഷന്‍ അദാലത്തില്‍ എത്തിയത്. ജോലി സ്ഥലത്തു സ്ത്രീകള്‍ ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളും കുറവല്ലെന്ന് പരാതികളില്‍ നിന്നും വ്യക്തം. ദിനംപ്രതി സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഓരോ തവണയും അദാലത്തില്‍ എത്തുന്ന പരാതിതകള്‍. ആധുനിക കാലത്ത് എല്ലാവരും തിരക്കുപിടിച്ച ജീവിതം നയിക്കുമ്പോള്‍ ഒന്നു സംസാരിക്കാന്‍ പോലും ആരുമില്ലാതെ മാതാപിതാക്കളും ഒറ്റപെടുന്നു. മക്കള്‍ എല്ലാവരും ഉയര്‍ന്ന ജീവിതം നയിക്കുമ്പോഴും പ്രായമായവര്‍ക്കു വീട്ടില്‍ ഏകാന്തതയാണ്. എല്ലാവരും ജോലിത്തിരത്തില്‍ കുട്ടികള്‍ പഠനത്തിരക്കിലും മറ്റു മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലുമായതോടെ ഏകാന്തതയിലാണ് ഭൂരിഭാഗം വയോദികരും. മാത്രമല്ല കേരളത്തില്‍ ഇന്ന് മാനസിക ആരോഗ്യനില തകരുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇതിന്റെ ഉദാഹരണമാണ് ഓരോ അദാലത്തുകളിലും വര്‍ധിച്ചുവരുന്ന പരാതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."