ചുവപ്പണിഞ്ഞു
കൊല്ലം: കൊല്ലത്ത് 11 സീറ്റും എല്‍.ഡി.എഫ് സ്വന്തമാക്കി. ആദ്യമായാണ് കൊല്ലത്തു നിന്നും ഒരു യു.ഡി.എഫ് അംഗം പോലും നിയമസഭയിലെത്താതെ പോകുന്നത്.
ജില്ല ഇടതുമുന്നണി തൂത്തുവാരിയപ്പോള്‍ ആര്.എസ്.പി രാഷ്ട്രീയചിത്രത്തില്‍ നിന്നും അപ്രത്യക്ഷമായി. ഇതില്‍ ഏറ്റവും വലിയ തിരിച്ചടിയായത് മന്ത്രി ഷിബു ബേബിജോണ്‍,സംസ്ഥാനസെക്രട്ടറി എ.എ അസീസ് എന്നിവരുടെ പരാജയമാണ്. ആര്.എസ്.പി സംസ്ഥാനത്തു മല്‍സരിച്ച അഞ്ചു സീറ്റുകളിലും ദയനീയമായി തോറ്റു.
ആര്.എസ്.പിയുടെ ഈറ്റില്ലമായ കൊല്ലം ജില്ലയിലെ മൂന്നു സീറ്റുകളിലും സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. ഷിബു ബേബിജോണ്‍,എ.എ അസീസ് എന്നിവരുടെ പരാജയം പാര്‍ട്ടി കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചു. ചവറയില്‍ 6189 വോട്ടിനാണ് എല്‍.ഡി.എഫിലെ സി.എം.പി സ്ഥാനാര്‍ഥി എന്‍. വിജയന്പിള്ളയോടു ഷിബു തോറ്റത്. 28803 വോട്ടുകള്‍ക്കാണ് ഇടതുമുന്നണിയിലെ സി.പി.എം സ്ഥാനാര്‍ഥി എം.നൗഷാദ് അസീസിനെ പരാജയപ്പെടുത്തിയത്.
ഇതിനിടെ ആര്.എസ്.പി വിട്ട് ആര്.എസ്.പി ലെനിനിസ്റ്റ് രൂപീകരിച്ച് കുന്നത്തൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കോവൂര്‍ കുഞ്ഞുമോന് മികച്ച വിജയമാണ് നേടിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയും കുഞ്ഞുമോന്റെ ബന്ധുവുമായ ഉല്ലാസ് കോവൂരിനെ 20,529 വോട്ടിനാണ് കോവൂര്‍ കുഞ്ഞുമോന് പരാജയപ്പെടുത്തിയത്. ആര്.എസ്.പി സംസ്ഥാനത്തു അഞ്ചു സീറ്റുകളിലായിരുന്നു മത്സരിച്ചത്. ആറ്റിങ്ങലും കയ്പ്പമംഗലവുമായിരുന്നു മറ്റു മണ്ഡലങ്ങള്‍. അഞ്ചിടത്തും പാര്‍ട്ടി സമ്പൂര്‍ണ്ണ പരാജയമേറ്റുവാങ്ങി.
തെരഞ്ഞെടുപ്പു ഫലം ഒറ്റനോട്ടത്തില്‍: ആര് രാമചന്ദ്രന്(കരുനാഗപ്പള്ളി-1255),എന്‍.വിജയന്‍പിള്ള(ചവറ-6169), കോവുര്‍ കുഞ്ഞുമോന്(കുന്നത്തൂര്‍-15486), അഡ്വ. അയിഷാ പോറ്റി(കൊട്ടാരക്കര 18116), കെ ബി കെ.ബി ഗണേഷ്കുമാര്(പത്തനാപുരം 21962), കെ.രാജു(പുനലൂര്‍15179), മുല്ലക്കര രത്നാകരന്(ചടയമംഗലം-17146), ജെ.മേഴ്സികുട്ടിയമ്മ(കുണ്ടറ-15709), എം.മുകേഷ്(കൊല്ലം-17611)നൗഷാദ്(ഇരവിപുരം-28803), ജി. എസ് ജയലാല്‍(ചാത്തന്നൂര്‍-34407).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."