HOME
DETAILS
MAL
ആഹ്ലാദ പ്രകടനത്തിനിടെ ആര്.എസ്.എസ്.ആക്രമണം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്
backup
May 20 2016 | 01:05 AM
കരുനാഗപ്പള്ളി: എല്‍.ഡി.എഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ ആര്.എസ്.എസ് - ബി.ജെ.പി.പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. ഇന്നലെ കരുനാഗപ്പള്ളിയിലാണ് സംഭവം.
പത്തോളം പേര്‍ക്കു പരുക്കേറ്റു. ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അഭിലാഷ്, കലേഷ്, സോനു, സാബു, അംജിത്ത്, ഗോഗുല്‍, വിഷ്ണു, നൗഫല്‍ തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. കരുനാഗപ്പള്ളി കോണ്‍ഗ്രസ് ഭവന് മുന്നിലും നേരിയ തോതില്‍ അക്രമം ഉണ്ടായി. നേതാക്കള്‍ ഇടപ്പെട്ടു രംഗം ശാന്തമാക്കുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര് മഹേഷിന്റെ തെരഞ്ഞെടുപ്പ് ഫ്ളകസ് ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്ത് നശിപ്പിച്ചതായും പരാതിയുണ്ട്. കുറ്റിവട്ടത്ത് സി.പി.എം - ആര്.എസ്.പി. സംഘട്ടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."