പരിസ്ഥിതി സാക്ഷരതാ സര്‍വേക്ക് തുടക്കമായി
കൊല്ലം: പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന പരിസ്ഥിതി സാക്ഷരതാ സര്‍വേ ആരംഭിച്ചു. നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പുല്ലാമല ലക്ഷംവീട് കോളനിയിലെ പ്രകാശ് മന്ദിരം വീട്ടിലെത്തി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയാണ് സര്‍വേക്ക് തുടക്കം കുറിച്ചത്.
ഒരു ബ്ലോക്ക് പഞ്ചായത്തില്‍ 50 വീടുകളില്‍ വീതമാണ് സര്‍വേ നടത്തുക. നഗരസഭകളിലും കോര്‍പ്പറേഷനിലും 50 വീടുകള്‍ വീതം സര്‍വേ ചെയ്യും. ജില്ലയിലാകെ 800 വീടുകളിലായി ശരാശരി 3200 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും പദ്ധതിക്ക് അന്തിമ രൂപം നല്‍കുക.
സര്‍വേ ഉദ്ഘാടന ചടങ്ങില്‍ കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍ അധ്യക്ഷനായി. നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ശ്രീകല സ്വാഗതം പറഞ്ഞു. ജില്ലാസാക്ഷരതാമിഷന് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ വി രതീഷ് പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്തംഗം എസ് പുഷ്പാനന്ദന്, ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷീബാസുരേഷ്, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വേണുഗോപാല്‍, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സുമ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഭാവന, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബി വിജയന്‍പിള്ള, പ്രേരക് അസോസിയേഷന് ജില്ലാവൈസ്പ്രസിഡന്റ് സി ജയരാജ്, മുന്‍ ജില്ലാപഞ്ചായത്തംഗം ലീലാമ്മ, നോഡല്‍ പ്രേരക്മാരായ ഒ സുധര്‍മ്മ, ബി എസ് ശശികല, പ്രേരക്മാര്‍, പഠിതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."