തൊഴിലുറപ്പ് പദ്ധതി വഴി ജലസുരക്ഷാ പ്രൊജക്ട് നടപ്പാക്കുന്നു
കൊണ്ടോട്ടി: വേനല്‍ വരള്‍ച്ച നേരിടാന്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവഴി കിണറുകളെ മഴവെള്ളത്താല്‍ റീ-ചാര്‍ജ് ചെയ്യുന്ന ജല സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. പ്രധാന കുടിവെള്ള സ്രോതസ്സായ കിണറുകളെ മഴവെള്ളത്താല്‍ റീ-ചാര്‍ജ് ചെയ്യുന്ന പദ്ധതി അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍141 പഞ്ചായത്തുകളില്‍ സമ്പൂര്‍ണ കിണര്‍ റീചാര്‍ജ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ജലസ്രോതസ്സുകള്‍ സംരക്ഷിച്ച് ജല സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. കിണറുകള്‍ ജലസമ്പന്നമാക്കുക, മുഴുവന്‍ കിണറുകളും വിവിധ ഘട്ടങ്ങളായി സുസ്ഥിര ജലസമൃദ്ധ-ജലശുചിത്വ കിണറുകളാക്കി മാറ്റുക, ഭൂജല സമ്പത്ത് വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
70 ശതമാനം പേരും കുടിവെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത്. ഗ്രാമീണ മേഖലകളിലാണ് കിണറുകള്‍ കൂടുതലുള്ളത്. എന്നാല്‍ വരള്‍ച്ചയില്‍ വറ്റിവരളുന്ന കിണറുകളാണ് ഇവയിലേറെയും. രാസ ഭൗതിക ഘടകങ്ങളിലുണ്ടാകുന്ന വ്യത്യാസവും ജലത്തിന്റെ ഗുണനിലവാരത്തെയും കാലവസ്ഥക്കനുസരിച്ച് ബാധിക്കുന്നുണ്ട്.
ഇതോടെ ഓരോ വര്‍ഷവും പഞ്ചായത്തുകള്‍ക്ക് കുടിവെളളമെത്തിക്കാനായി വന്‍തുക ചെലവാക്കേണ്ടി വരികയാണ്. സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ കണക്കു പ്രകാരം കേരളത്തില്‍ 45 ലക്ഷം തുറന്ന കിണറുകളാണുള്ളത്. ഇവയില്‍ കൂടുതലും വേനലില്‍ വറ്റുന്നതാണ്. സംസ്ഥാനത്ത് ഒരു ഹെക്ടറില്‍ ശരാശരി ഒരുവര്‍ഷം ഒരു കോടി ഇരുപത് ലക്ഷം ലിറ്ററും, ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു പുരപ്പുറത്ത് 3000 മില്ലി മീറ്ററും വാര്‍ഷിക മഴ കണക്കില്‍ മൂന്ന് ലക്ഷം ലിറ്റര്‍ മഴവെള്ളവുമാണ് പെയ്ത് വീഴുന്നത്.
ഇതില്‍ മൂന്നിലൊന്ന് ഭാഗവും ശേഖരിച്ചാല്‍ തന്നെ കുടിവെളള ക്ഷാമത്തന് പരിഹാരമാകും.
ആദ്യഘട്ടത്തില്‍ 141 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. പ്രത്യേക സര്‍വേ സംഘടിപ്പിച്ച്,വീട്ടുകാരെ കൂടി ഉള്‍പ്പെടുത്തും. വേനല്‍ക്കാലത്ത് സ്ഥിരമായി വറ്റുന്ന കിണറുകളെയാണ് റീ-ചാര്‍ജ് ചെയ്യുക. ഇതോടൊപ്പം കുടിവെള്ളത്തിന് ടാങ്കര്‍ ലോറികളെ ആശ്രയിക്കുന്ന 100 പഞ്ചായത്തുകളിലും നടപ്പാക്കും.
അടുത്ത 2021 വരെയുളള നാലുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ കിണറുകളും റീ-ചാര്‍ജ് ചെയ്യേണ്ടി വരും. തൊഴിലുറപ്പ് പദ്ധതിയില്‍ കിണര്‍-റീചാര്‍ജിംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.8000 രൂപവരെ ഇതിനായി വകയിരുത്താം. സാമ്പത്തിക ശേഷിയുളള വീട്ടുകാരില്‍ നിന്ന് കിണര്‍ ചാര്‍ജിങ്ങിനുളള പണം കണ്ടെത്താമെന്നും നിര്‍ദേശമുണ്ട്. വീടിന്റെ പുരപ്പുറത്ത് വീഴുന്ന വെളളം ഉപയോഗിച്ചാണ് കിണറുകള്‍ റീ-ചാര്‍ജ് ചെയ്യന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."