ജൂനിയര്‍ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ജൂനിയര്‍ ഹോക്കി ലോകകപ്പിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. ഡിസംബര്‍ എട്ടു മുതല്‍ 18 വരെ ലക്നോയിലാണ് ലോകകപ്പ് നടക്കുന്നത്.
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച യുവ താരത്തിനുള്ള 2016ലെ പുരസ്കാരം നേടിയ ഡ്രാഗ് ഫ്ളിക്കറും പ്രതിരോധ താരവുമായ ഹര്‍മന്‍പ്രീത് സിങടക്കമുള്ള ശക്തമായ നിരയെയാണ് ഇന്ത്യ കളിക്കാനിറക്കുന്നത്. റിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ ടീമിലും ഹര്‍മന്‍പ്രീത് കളിച്ചിരുന്നു.
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത സ്ട്രൈക്കര്‍ മന്ദീപ് സിങും വലന്‍സിയയില്‍ നടന്ന ചതുര്‍രാഷ്ട്ര ഹോക്കിയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പ്രതിരോധ താരം വരുണ്‍ കുമാറും ടീമിലുണ്ട്. റിയോ ഒളിംപിക്സില്‍ റിസര്‍വ് ഗോള്‍ കീപ്പറായിരുന്ന വികാസ് ദാഹിയയാണ് ഒന്നാം ഗോള്‍ കീപ്പര്‍.
20 ടീമുകളാണ് ലോക പോരാട്ടത്തില്‍ മാറ്റുരയ്ക്കാനെത്തുന്നത്. പൂള് ഡിയിലാണ് ഇന്ത്യ. ഡിസംബര്‍ എട്ടിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ- കാനഡയുമായി ഏറ്റുമുട്ടും. പത്തിനു നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടാണ് എതിരാളി. 12ലെ മൂന്നാം പോരില്‍ ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ ഏറ്റുമുട്ടും.
ടൂര്‍ണമെന്റിന്റെ പതിനൊന്നാം അധ്യായമാണ് ഇത്തവണ അരങ്ങേറുന്നത്. ആറു തവണ കിരീടം സ്വന്തമാക്കിയ ജര്‍മനിയാണ് നിലവിലെ ചാംപ്യന്മാര്. 2009, 13 വര്‍ഷങ്ങളില്‍ കിരീടം നേടിയ അവര്‍ ഹാട്രിക്ക് ചാംപ്യന്‍പട്ടമാണ് മുന്നില്‍ കാണുന്നത്. 2001ല്‍ ഇന്ത്യക്കായിരുന്നു കിരീടം.
ഇന്ത്യന്‍ ടീം: ഗോള്‍ കീപ്പര്‍- വികാസ് ദാഹിയ, കൃഷ്ണ പതക്.
പ്രതിരോധം- ദിപ്സന്‍ ടിര്‍കി, ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍, വിക്രംജീത് സിങ്, ഗുരിന്ദര്‍ സിങ്.
മധ്യനിര- ഹര്‍ജീത് സിങ്, ശാന്ത സിങ്, നീലകണ്ഠ ശര്‍മ മന്‍പ്രീത്, സുമിത്.
മുന്നേറ്റം: പര്‍വിന്ദര്‍ സിങ്, ഗുര്‍ജന്ത് സിങ്, അര്മാന് ഖുറേഷി, മന്ദീപ് സിങ്, അജിത് കുമാര്‍ പാണ്ഡെ, സിമ്രന്‍ജീത് സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."