HOME
DETAILS

കേന്ദ്രത്തിന് ഇരട്ടപ്രഹരം

  
backup
November 18 2016 | 20:11 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b9


ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാംണ്ടതവണയും കേന്ദ്രസര്‍ക്കാരിനു സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം.
തെരുവില്‍ കലാപസാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് അനില്‍ ആര്‍. ദവെ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. പണം മാറ്റിക്കിട്ടാനും പിന്‍വലിക്കാനുമായി ജനങ്ങള്‍ക്ക് വരിനില്‍ക്കുന്ന അവസ്ഥ അതീവ ഗൗരവമുള്ളതാണ്. ഇതിന്റെ പേരില്‍ ജനങ്ങള്‍ കഷ്ടപ്പെടുന്നത് നിങ്ങള്‍ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.
 നോട്ടുകള്‍ അസാധുവാക്കിയത് സംബന്ധിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വിവിധ ഹൈക്കോടതികളില്‍ നോട്ട് നിരോധനം ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ റദ്ദാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യവും സുപ്രിംകോടതി തള്ളി.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ കീഴ്‌ക്കോടതികളില്‍ ഹരജിയെത്തുന്നത് തടയാനാവില്ലെന്നും ജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങളുമായി വരുമ്പോള്‍ കോടതികള്‍ക്ക് വാതിലുകള്‍ അടയ്ക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി, വേണമെങ്കില്‍ കേസുകളെല്ലാം ഇങ്ങോട്ട് മാറ്റാമെന്നും പറഞ്ഞു.
ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഹരജി പരിഗണിക്കുന്നതിനിടെയും കോടതി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. വരുംദിവസങ്ങളില്‍ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നടപടിസ്വീകരിക്കുമെന്നല്ലേ നേരത്തേ അറിയിച്ചിരുന്നതെന്നും കോടതി ചോദിച്ചു. എന്നിട്ട് നിങ്ങള്‍ മാറിയെടുക്കാവുന്ന തുക 4,500ല്‍ നിന്ന് 2,000 ആക്കി കുറയ്ക്കുകയല്ലേ ചെയ്തത്?. എന്താണ് നിങ്ങളുടെ പ്രശ്‌നം?. നോട്ട് ഇല്ലാത്തതാണോ കുഴപ്പം- കോടതി ചോദിച്ചു. നോട്ടുകള്‍ പ്രിന്റ് ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുക, എ.ടി.എമ്മുകള്‍ പുതിയ നോട്ടുകള്‍ക്കായി സജ്ജീകരിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ (എ.ജി) മുകുള്‍ രോഹ്തഗി പറഞ്ഞു.
ആവശ്യത്തിന് കറന്‍സികള്‍ സര്‍ക്കാറിന്റെ കൈവശമുണ്ട്. കര്‍ഷകര്‍ക്ക് 25,000 വരെ വായ്പയില്‍ നിന്നെടുക്കാനും രണ്ടരലക്ഷം വരെ വിവാഹ ആവശ്യത്തിന് എടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്. പെട്രോള്‍ പമ്പുകളില്‍ എസ്.ബി.ഐ കാര്‍ഡുള്ളവര്‍ക്ക് 2,000 വരെ സൈ്വപ്പ് ചെയ്‌തെടുക്കാമെന്നും രോഹ്തഗി വിശദീകരിച്ചു. തുടര്‍ന്ന് ജനങ്ങള്‍ വളരെ ദുരിതത്തിലാണെന്നും നിങ്ങളിത് കാണുന്നില്ലേയെന്നും കോടതി ആവര്‍ത്തിച്ചു ചോദിച്ചു. ഇത് പരിഹരിക്കാന്‍ നടപടികള്‍ എടുത്തേ പറ്റൂ.
ജനങ്ങള്‍ അക്രമാസക്തരായിട്ടുണ്ട്. അവര്‍ പ്രയാസപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് തര്‍ക്കമുണ്ടോയെന്ന് അറ്റോര്‍ണി ജനറലിനോട് കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ബാങ്കുകളിലെ തിരക്ക് കുറഞ്ഞുവന്നിട്ടുണ്ട്. ഇക്കാര്യം ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ കോടതിക്ക് നേരിട്ട് പോയിക്കണ്ട് ബോധ്യപ്പെടാവുന്നതാണെന്നും രോഹ്തഗി പറഞ്ഞു.
എന്നാല്‍ ഇതിനെ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു. ബാങ്കുകളില്‍ പണമില്ലാത്തതുകൊണ്ടാണ് തിരക്കില്ലാത്തതെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. ഇതോടെ സിബലിനെതിരേ വ്യക്തിപരമായ പരാമര്‍ശങ്ങളും എ.ജി നടത്തി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഹരജിയാണ് ഇതെന്ന് എ.ജി പറഞ്ഞു.
രാഷ്ട്രീയതാല്‍പര്യത്തിന് കോടതി വേദിയാക്കുകയാണ്. കഴിഞ്ഞദിവസം താങ്കള്‍ വാര്‍ത്താസമ്മേളനം നടത്തിയത് താന്‍ കണ്ടുവെന്നും എ.ജി, സിബലിനോട് പറഞ്ഞു. എന്നാല്‍ താന്‍ കോടതിയിലല്ല വാര്‍ത്താസമ്മേളനം നടത്തിയതെന്നും തന്റെ പാര്‍ട്ടി ഓഫിസിലല്ലേയെന്നും സിബല്‍ മറുപടി പറഞ്ഞു. ആ കാര്യങ്ങളൊന്നും കോടതിയിലേക്കു വലിച്ചിഴക്കേണ്ടെന്നും സിബല്‍ പ്രതികരിച്ചു.
പ്രശ്‌നം പരിഹരിക്കാന്‍ 24 ലക്ഷം കോടി നോട്ടുകള്‍ കൂടി പ്രിന്റ് ചെയ്യേണ്ടതുണ്ടെന്നും എന്നാല്‍ അതിനുള്ള സൗകര്യമില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.




ജഡ്ജി നിയമനം: കേന്ദ്രം തള്ളിയ പേരുകള്‍ ചേര്‍ത്ത് സുപ്രിം കോടതി തിരിച്ചയച്ചു


ന്യൂഡല്‍ഹി: ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കേന്ദ്രം നേരത്തേ ഒഴിവാക്കിയ 43 പേരെക്കൂടി ഉള്‍പ്പെടുത്തി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശപട്ടിക സുപ്രിംകോടതി സര്‍ക്കാരിന് തിരിച്ചയച്ചു.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം ശുപാര്‍ശചെയ്ത 77 പേരുകളില്‍ 43 എണ്ണം ഒഴിവാക്കി ബാക്കിപട്ടിക തിരിച്ചയച്ചിരുന്നു. 34 പേരുകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. 43 പേരുടെ നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പട്ടിക തിരിച്ചയച്ചത്.
പേരുകള്‍ തിരിച്ചയച്ചതിന് സര്‍ക്കാര്‍ കാരണം വ്യക്തമാക്കിയിരുന്നില്ല. പകരം ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ കരട് റിപ്പോര്‍ട്ട് കൊളീജിയത്തിന് നല്‍കുകയുംചെയ്തു.
എന്നാല്‍ 43 പേരെ ഒഴിവാക്കിയ നടപടി അംഗീകരിക്കാതിരുന്ന സുപ്രിംകോടതി, കേന്ദ്രം ഒഴിവാക്കിയ 43 പേരെ കൂടി ഉള്‍പ്പെടുത്തി അതേ പട്ടിക തിരിച്ചയ്ക്കുകയായിരുന്നു.
നേരത്തേയുള്ള പട്ടികയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറും ജസ്റ്റിസ് അനില്‍ ആര്‍. ദവെയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് പട്ടിക തിരിച്ചയച്ചത്. സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും പുനഃപരിശോധനയ്ക്കായി പട്ടിക തിരിച്ചയച്ചിട്ടുണ്ടെന്നും ബെഞ്ച് അറിയിച്ചു. ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതില്‍ സുപ്രിംകോടതി നേരത്തേ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago