HOME
DETAILS
MAL
പുതിയ നോട്ടില് മോദിയുടെ പ്രസംഗവും
backup
November 18 2016 | 20:11 PM
കോയമ്പത്തൂര്‍: രണ്ടായിരത്തിന്റെ പുതിയ നോട്ടില് മോദിയുടെ പ്രസംഗവും. മോദി കീ നോട്ട് എന്ന ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് രണ്ടായിരത്തിന്റെ പുതിയ കറന്‍സി സ്‌കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗ വീഡിയോ വരും. 500ന്റെ പുതിയ നോട്ടിനും ഈ സവിശേഷതയുണ്ട്. കള്ളപ്പണത്തെക്കുറിച്ച് മോദി നടത്തിയ ഇംഗ്ലീഷിലുള്ള പ്രസംഗമാണ് ദൃശ്യമാവുക.
നോട്ടില്‍ നിന്ന് മൊബൈല്‍ മാറ്റിയാല്‍ പ്രസംഗം നില്‍ക്കും. നോട്ടിനുനേരെ തന്നെ മൊബൈല്‍ പിടിച്ചാല്‍ പ്രസംഗം തുടരും. ബാരാ സ്‌കള്‍ സ്റ്റുഡിയോയാണ് ഈ ആപ്പ് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."