കുണ്ടന്നൂരില്‍ വീടുകയറി ആക്രമണം; വീട്ടമ്മക്കും വൃദ്ധയായ മാതാവിനും മര്‍ദനം
മരട്: കുണ്ടന്നൂരില്‍ ഇന്നലെ രാത്രി അയല്‍വാസിയുടെ ആക്രമണത്തില്‍ വീട്ടമ്മക്കും വൃദ്ധമാതാവിനും, ബന്ധുവായ യുവാവിനും മര്‍ദനമേറ്റു.
കൊട്ടാരത്തില്‍ ഷിനോദിന്റ ഭാര്യ റെജിമോള്‍ (35) ഇവരുടെ വൃദ്ധ മാതാവ് ശാന്ത (68) ബന്ധുവായ യദുകൃഷ്ണന്‍ (20) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ അക്രമിച്ചതായി പറയുന്ന അയല്‍വാസിയെ ഗൃഹനാഥനും ബന്ധുക്കളും ചേര്‍ന്ന് പിടികൂടി പൊലിസിനു കൈമാറി. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മരട് പൊലിസ് അറിയിച്ചു. പനങ്ങാട് സ്റ്റേഷനില്‍ കഞ്ചാവു കേസിലും ഉള്‍പ്പെട്ട ആളാണ്. കേസ് ചാര്‍ജ്ജു ചെയ്തശേഷം വിട്ടയച്ച ഇയാള്‍, തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടെന്നുപറഞ്ഞ് എറണാകുളം താലൂക്ക് ആശുപത്രിക്കല്‍ ചികിത്സ തേടിയിരിക്കുകയാണെന്നു പൊലിസ് പറഞ്ഞു.
മുന്‍ വൈരാഗ്യമാണ് അക്രമത്തിനു കാരണമായി മര്‍ദനമേറ്റവര്‍ പറയുന്നത്. വീട്ടില്‍ ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് കടന്നുകയറി തന്നെയും വൃദ്ധമാതാവിനെയും മര്‍ദിക്കുകയായിരുന്നെന്നും തടയാന്‍ വന്ന ബന്ധുവായ യുവാവിനും മര്‍ദനമേറ്റതായി ഷിനോദിന്റെ ഭാര്യ റെജിമോള്‍ പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."