HOME
DETAILS
MAL
ഗുണഭോക്തൃ വിഹിതം സ്വീകരിക്കും
backup
November 18 2016 | 22:11 PM
കൊച്ചി: ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന സമ്പാദ്യ ആശ്വാസ പദ്ധതിയിലേക്കുളള ഗുണഭോക്തൃ വിഹിത സമാഹരണം ഈ മാസം 24 മുതല്‍ ജില്ലയില്‍ ആരംഭിക്കും.
ഈ വര്‍ഷം മത്സ്യത്തൊഴിലാളികളില്‍ നിന്നുളള ഗുണഭോക്തൃ വിഹിതം 1500 രൂപയായും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യം 4500 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഉള്‍നാടന്‍ തീരദേശ മത്സ്യഗ്രാമങ്ങളിലെ ഗുണഭോക്തൃ വിഹിത സമാഹരണം ബന്ധപ്പെട്ട മത്സ്യഭവനുകളിലും, കളക്ഷന്‍ സെന്ററുകളിലും 250 രൂപ വീതം സ്വീകരിക്കും.
ഈ വര്‍ഷത്തെ പദ്ധതിയില്‍ അംഗങ്ങളാകാന്‍ ഉദ്ദേശിക്കുന്നവര്‍ ഫോട്ടോ, ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷാഫോറം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."