ഏകസിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുമെന്ന് വടുതല മൂസ മൗലവി
പെരുമ്പാവൂര്‍: ഏകസിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ വടുതല മൂസ മൗലവി. ഇന്ത്യ നൂറ്റാണ്ടുകളായി ബഹുമത സംസ്കാരങ്ങള്‍ ഇഴുകിചേര്‍ന്ന് ജീവിക്കുന്ന രാജ്യമാണ്. ജനാധിപത്യത്തെ തകര്‍ക്കുന്നതാണ് ഏക സിവില്‍ കോഡ് നിയമമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ സമ്മേളനവും ശരീഅത്ത് സംരക്ഷണ റാലിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് എം.ബി അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജന.സെക്രട്ടറി ചേലക്കുളം കെ.എം മുഹമ്മദ് അബുല്‍ ബുഷ്റ മൗലവി മുഖ്യപ്രഭാഷണം നടത്തി.
ലജ്നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി വജ്ര ജൂബിലി സന്ദേശം നല്കി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജന.സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി പ്രമേയ പ്രഭാഷണം നടത്തി. ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് മുന്നോടിയായി പെരുമ്പാവൂര്‍ ബോയ്സ് എച്ച്.എസ്.എസ് പരിസരത്ത് നിന്നും ആരംഭിച്ച റാലിയും ആയിരങ്ങള്‍ അണിനിരന്നു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എച്ച് മുഹമ്മദ് മൗലവി, ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജില്ലാ സ്വാഗതസംഘം ജന.കണ്‍വീനര്‍ സി.എ മൂസ മൗലവി, മുസലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് എന്‍.വി.സി അഹമ്മദ്, എം.എം ബാവ മൗലവി, ഒ.പി മുഹയുദ്ദീന്‍ മൗലവി, മീരാന്‍ മൗലവി രണ്ടാര്‍, ഹബീബ് മൗലവി, ഷാജിറുദ്ദീന്‍ മൗലവി, കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി, മീരാന്കുട്ടി പട്ടിമറ്റം, ഓണംമ്പില്ളി അബ്ദുല്‍ സലാം മൗലവി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."