ശരീഅത്ത് സംരക്ഷണ റാലി നടത്തി
പള്ളുരുത്തി: മത നിയമങ്ങളുടെ മേല്‍ കടന്നു കയറി രാജ്യത്ത് അസഹിഷ്ണുതക്ക് വിത്ത് പാകുന്ന ഭരണകൂടത്തിന്റെ ശരീഅത്ത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പള്ളുരുത്തി മഹല്ല് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശരിഅത്ത് സംരക്ഷണ റാലി നടത്തി. പള്ളുരുത്തി നമ്പ്യാപുരം ജങ്ഷനില്‍ നിന്നും ആരംഭിച്ച റാലിക്ക് വിവിധ പള്ളികളിലെ ഇമാമുമാര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് തങ്ങള്‍ നഗറില്‍ നടന്ന പൊതുയോഗം പള്ളുരുത്തി മുഹമ്മദ് പള്ളി ഖത്തീബ് മുഹമ്മദ് സുനീര്‍ ഫലാഹി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പള്ളി പ്രസിഡന്റ് ടി.എസ്.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഡിയം മസ്ജിദ് ഖത്തീബ് ഫത്തഹുദ്ദീന്‍ മൗലവി വിഷയാവതരണം നിര്‍വഹിച്ചു. കൗണ്‍സിലര്‍ ടി.കെ. ഷംസുദ്ധീന്, ചിറക്കല്‍ മസ്ജിദ് ഖത്തീബ് ഹനീഫ് ബാഖവി, നമ്പ്യാപുരം റഹ്മാനിയ ജുമാ മസ്ജിദ് പ്രസിഡന്റ് എന്‍.ബി ഖാലിദ്, വി.എ ആഷിഖ്, സുധീര്‍ യൂസഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."