യാത്രക്കാരെ ദുരിതത്തിലാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്
കൊച്ചി: കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുള്ളില്‍ കടന്ന് യാത്രക്കാരനെ ഇറക്കാന്‍ ശ്രമിച്ച യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍മാരെ പൊലിസ് കസ്റ്റഡിയിലെടുത്തതില്‍ പ്രധിഷേധിച്ചാണു മിന്നല്‍ പണിമുടക്ക് നടത്തിയത്. മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും യൂബര്‍ ടാക്‌സി ഡ്രൈവര്‍മാരും തമ്മില്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്. റെയില്‍വേ സ്റ്റേഷനുമുന്നില്‍ യാത്രക്കാരനെ ഇറക്കിയതിനെതുടര്‍ന്നായിരുന്നു സംഭവം. സ്റ്റേഷനുള്ളില്‍ യൂബര്‍ ടാക്‌സികള്‍ക്ക് കയറാന്‍ അനുവാദമില്ലെന്നു പറഞ്ഞായിരുന്നു ഓട്ടോഡ്രൈവര്‍മാര്‍ യൂബര്‍ ഡ്രൈവര്‍ക്കെതിരെ തിരിഞ്ഞത്.സ്ഥലത്തെത്തിയ നോര്‍ത്ത് പൊലിസ് ഓട്ടൊറിക്ഷാ ഡ്രൈവര്‍മാരായ പച്ചാളം വട്ടത്തറ വീട്ടില്‍ വിഷ്ണുരാജ്(48), ചേര്‍ത്തല ചിറയില്‍ വീട്ടില്‍ ഗിരീഷ്‌കുമാര്‍(35), ഓച്ചിറ തുണ്ടില്‍ വീട്ടില്‍ പ്രദീപ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഓട്ടൊറിക്ഷാ ഡ്രൈവര്‍മാര്‍ പണിമുടക്കി.
നോര്‍ത്ത് സ്റ്റേഷനിലെ പ്രീ പെയ്ഡ് കൗണ്ടറുകളും പണിമുടക്കിയതോടെ സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ വലഞ്ഞു. പണിമുടക്കിയ ഓട്ടൊറിക്ഷാ ഡ്രൈവര്‍മാര്‍ കമ്മിഷണര്‍ ഓഫിസിലേക്കു മാര്‍ച്ച് നടത്തി. മാര്‍ച്ച് എറണാകുളം ജെട്ടിക്ക് സമീപം പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മാര്‍ച്ച് സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം എസ്.എം അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു നേതാവ് രഘുനാഥ് പനവേലി, എ.ഐ.ടി.യു.സി നേതാക്കളായ ബിനു വര്‍ഗീസ്, എം.എസ് രാജു, ഐ.എന്‍.ടി.യു.സി നോതാക്കളായ ടി.കെ രമേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പണിമുടക്കിയവര്‍ തന്നെ മറ്റ് ഓട്ടോറിക്ഷകളില്‍ യാത്ര ചെയ്തിരുന്നവരെ ഓട്ടോ നിര്‍ത്തി ഇറക്കിവിടുകയും ചെയ്തു. എന്നാല്‍ യാത്രക്കാരില്‍ നിന്നു നിശ്ചിത തുക ഈടാക്കിയതായും പരാതി ഉയര്‍ന്നു. പണിമുടക്കിനെ തുടര്‍ന്നു ബസുകള്‍ എം.ജി റോഡ് വഴി തിരിച്ചുവിട്ടതും യാത്രക്കാരെ വലച്ചു.
അസിസ്റ്റന്റ് കമ്മിഷണറുമായി വിവിധ സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഓട്ടൊറിക്ഷാ ഡ്രൈവര്‍മാരെ ഉച്ചയോടെ ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതേതുടര്‍ന്ന് പണിമുടക്ക് പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."