പരുമല ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ കൂദാശ 23ന്
മാന്നാര്‍:സെന്റ് ഗ്രിഗോറിയോസ് ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കെയര്‍,മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയുടെ കൂദാശ 23ന് നടക്കും.
രാവിലെ 9.30ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരാമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കും.എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രയര്‍ക്കീസ് ആബൂനാ മത്ഥ്യാസ് പ്രഥമന്‍ തിരുമേനിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്താമാരും സഹകാര്‍മ്മികര്‍ ആയിരിക്കും.
11ന് ചേരുന്ന പൊതു സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു.റ്റി.തോമസ് ഉത്ഘാടനം ചെയ്യും.കാതോലിക്കാ ബാവ അധ്യക്ഷ്യനായിരിക്കും.ആബൂനാ മതഥ്യാസ് പ്രഥമന്‍ പാത്രയര്‍ക്കീസ് ബാവ മുഖ്യ പ്രഭാഷണം നടത്തും.
ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണവും നിരണം ഭദ്രാസനാധിപന്‍ തോമസ് അത്താനാസിയോസ് മെത്രാപ്പോലീത്താ ഉപഹാര സമര്‍പ്പണവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."