റോഡ് വെട്ടിയതിനെ ചൊല്ലി തര്‍ക്കം;സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്ക് മര്‍ദ്ദനമേറ്റു
കായംകുളം: പത്തിയൂരില്‍ റോഡ് വെട്ടിയതിനെ ചൊല്ലി തര്‍ക്കം സ്ത്രീകളും കുട്ടികളുമടക്കം 8 പേര്‍ക്ക് മര്‍ദ്ദനമേറ്റു.പത്തിയൂര്‍ കിഴക്ക് സിനിഭവനില്‍ ശിവരാമന്‍ആചാരി(62),ഭാര്യ സുഗതകുമാരി(58),മകള്‍ സിനി(32),ഭര്‍ത്താവ് ദിനേശന്‍(36) ഇവരുടെ മക്കള്‍ ദേവീ കൃഷ്ണ (11), ദേവകൃഷ്ണ (8), അമ്പാടിയില്‍ ഇന്ദിരാ ദേവി (42), വടശ്ശേരില്‍ മോളി (45) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം.ഇവരുടെ വസ്തുവിലൂടെ കഴിഞ്ഞ മൂന്നിന് രാത്രി ഒന്നരയോടെ ഒരുസംഘം ആളുകള്‍ അനധികൃതമായി റോഡ് വെട്ടുകയും സിനിയുടെയും ഇന്ദിരദേവിയുടേയും കുടിലുകളും കുളിമറയും വേലിയും മറ്റും തകര്‍ക്കുകയും ചെയ്തിരുന്നു.സംഭവം നടത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ഇവര്‍ കളക്ടര്‍ക്കും പൊലീസിനും പരാതി നല്‍കി.എന്നാല്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിന് സമീപത്തെ വയലില്‍നിന്നും ഒരുസംഘം ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുത്ത് റോഡില്‍ നിരത്തി.ഇത് ഇവര്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ ഇവരെ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ഇവര്‍ പറഞ്ഞു.കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി.ആര്‍.ജയപ്രകാശ്,എം.ലിജു,ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍ എന്നിവര്‍ ആശുപത്രിയിലെത്തി ഇവരെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."