ശബരിമല സീസണ്‍; റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കി
കായംകുളം: റെയില്‍വേസ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കി. കായംകുളം റെയില്‍വേസ്റ്റേഷനില്‍ അഞ്ചു പ്ലാറ്റ്‌ഫോമുകളിലായി ഒരേസമയം എത്തുന്ന തീവണ്ടികളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ശ്രദ്ധിക്കുവാന്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ശബരമില സീസണ്‍ പ്രമാണിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ യാത്രക്കാരെത്തുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനു വേണ്ടി റെയില്‍വേ പൊലീസില്‍ നിന്നും ആര്‍.പി.എഫില്‍നിന്നും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഇന്നലെ മുതല്‍ ഡ്യൂട്ടിക്ക് എത്തിയതായി ആര്‍.പി.എഫ് എസ്.ഐ ഗിരീഷ് കുമാര്‍ പറഞ്ഞു. സ്‌പെഷല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ നൂറ്റിപത്തോളം ട്രെയിനുകളിലായി പതിനായിരത്തിനു മുകളില്‍ യാത്രക്കാരാണ് നിത്യേന വന്നുപോകുന്നത്.ഇവിടെ പരിശോധനകള്‍ കുറവായതിനാല്‍ ആന്ധ്രാ,കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നും എത്തുന്ന തീവണ്ടികളില്‍ അന്യ സംസ്ഥാനക്കാര്‍ കിലോകണക്കിനു പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവുമാണ് ബാഗുകളിലാക്കി കടത്തിക്കൊണ്ടുവരുന്നത്.
കൊല്ലം,തിരുവനന്തപുരം റെയില്‍വേസ്റ്റേഷനുകളില്‍ ആര്‍.പി.എഫിന്റേയും സെയില്‍സ്ടാക്‌സിന്റെയും ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന നടത്തുന്നതിനാല്‍ അവിടേക്കുള്ള കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും ഇവിടെ ഇറക്കിയ ശേഷം ബസില്‍ സുരക്ഷിതമായി എത്തിക്കുകയാണ് ചെയ്യുന്നത്.പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുന്ന സമയങ്ങളില്‍ മാത്രമാണ് ഇവ പിടികൂടുന്നത്.കൂടാതെ രാത്രികാലങ്ങളില്‍ ട്രെയിനില്‍ മോഷ്ടാക്കള്‍ എത്തി മോഷണം നടത്തിയ ശേഷം പുലര്‍ച്ചെയുള്ള ട്രെയിനില്‍ തിരികെ പോകുന്നതും പതിവാണ്.ശബരമില സീസണായതോടെ കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതോടെ തിരക്കു വര്‍ധിക്കുമെന്നതിനാല്‍ പ്രധാന ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനായ ഇവിടെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി രണ്ടുപേര്‍ അടങ്ങുന്ന റെയില്‍വേ പൊലീസ് സംഘം രാത്രിയും പകലും പ്‌ളാറ്റ്‌ഫോമുകളില്‍ ഡ്യൂട്ടിയിലുണ്ടാകും.
കൂടാതെ പ്‌ളാറ്റ്‌ഫോമുകളുടെ വടക്കുഭാഗത്തും തെക്കുഭാഗത്തും പ്രധാന കവാടത്തിലും വാഹന പാര്‍ക്കിംഗ് ഏരിയായിലും ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.റെയില്‍വേ സ്റ്റേഷനിലെത്തുന്ന വാഹനങ്ങള്‍ ആര്‍.പി.എഫിന്റെ നിരീക്ഷണത്തിലാണ്.രണ്ടു ദിവസത്തില്‍ കൂടല്‍ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.എ.എസ.്‌ഐ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ച് ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ കൂടാതെ അഞ്ച് ആര്‍.പി.എഫ് ഉദ്യോഗസ്ഥരും നാല് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്.
രാത്രിയും പകലും യാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി എഎസ്‌ഐ ഗിരീഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."