തുളുനാട്ടില്‍ തനിയാവര്‍ത്തനം
കാസര്‍കോട്: പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സീറ്റുകളുടെ കാര്യത്തില്‍ 2011 ആവര്‍ത്തിച്ചു. കാസര്‍കോട്ടും മഞ്ചേശ്വരത്തും മുസ്‌ലിം ലീഗും ഉദുമയിലും തൃക്കരിപ്പൂരിലും സി.പി.എമ്മും കാഞ്ഞങ്ങാട്ട് സി.പി.ഐ സ്ഥാനാര്‍ഥിയുമാണ് വിജയിച്ചത്. മൂന്നുമുന്നണികള്‍ക്കും വോട്ടും വര്‍ധിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തിലെയും തൃക്കരിപ്പൂരിലെയും ഇടത് സ്ഥാനാര്‍ഥികളുടെ ലീഡ് വര്‍ധിച്ചു. കാഞ്ഞങ്ങാട് മല്‍സരിച്ച ഇടത് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന് 26011 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണ അത് 12178 വോട്ടായിരുന്നു. അതുപോലെ തൃക്കരിപ്പൂരില്‍ സി.പി.എം സ്ഥാനാര്‍ഥി എം രാജഗോപാലിന് 16959 വോട്ടുകളാണ് ഭൂരിപക്ഷമായി നേടിയത്. കഴിഞ്ഞതവണ 8765 വോട്ടുകളാണ് ഭൂരിപക്ഷം ലഭിച്ചത്. കാസര്‍കോട് മണ്ഡലത്തിലും മഞ്ചേശ്വരം മണ്ഡലത്തിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷത്തിന് ഇടിവ് വന്നു. എന്നാല്‍ ബി.ജെ.പിയ്ക്ക് മണ്ഡലങ്ങളില്‍ വോട്ട് വര്‍ധനവ് ഉണ്ടായി. ഇക്കുറി 3342 വോട്ടുകള്‍ നോട്ടയായി. ഉദുമയില്‍ 11380 ഭൂരിപക്ഷത്തോടയാണ് സി.പി.എം നേരത്ത വിജയിച്ചത്. ഇക്കുറി കെ സുധാകരന്റെ വരവോടെ അത് 3832 ആയി കുറഞ്ഞു.
ഉദുമ
കെ കുഞ്ഞിരാമന്‍(സി.പി.എം)-70679
കെ സുധാകരന്‍(കോണ്‍ഗ്രസ്)-66847
കെ ശ്രീകാന്ത്(ബി.ജെ.പി)-21231
ഗോപി കുതിരക്കല്‍(പി.ഡി.പി)353
ദാമോദരന്‍ പി(സ്വത.)-349
മുഹമ്മദ് പാക്യാര (എസ്.ഡി.പി.ഐ)-331
സുധാകരന്‍ ചെറുകാനം(സ്വതന്ത്രന്‍)-208
ഗോവിന്ദന്‍ ബിആലിന്‍താഴെ(എ.പി.ഒ.ഐ)- 165
അബ്ബാസ് മുതലപ്പാറ(സ്വതന്ത്രന്‍)-157
കെ കുഞ്ഞിരാമന്‍ പെരിയങ്ങാനം(സ്വതന്ത്രന്‍)-145.
നോട്ട 405
കെ കുഞ്ഞിരാമന്‍(സി.പി.എം)-70679
കെ സുധാകരന്‍(കോണ്‍ഗ്രസ്)-66847
കെ ശ്രീകാന്ത്(ബി.ജെ.പി)-21231
ഗോപി കുതിരക്കല്‍(പി.ഡി.പി)353
ദാമോദരന്‍ പി(സ്വത.)-349
മുഹമ്മദ് പാക്യാര (എസ്.ഡി.പി.ഐ)-331
സുധാകരന്‍ ചെറുകാനം(സ്വതന്ത്രന്‍)-208
ഗോവിന്ദന്‍ ബിആലിന്‍താഴെ(എ.പി.ഒ.ഐ)- 165
അബ്ബാസ് മുതലപ്പാറ(സ്വതന്ത്രന്‍)-157
കെ കുഞ്ഞിരാമന്‍ പെരിയങ്ങാനം(സ്വതന്ത്രന്‍)-145.
നോട്ട 405
കാസര്‍കോട്
എന്‍.എ നെല്ലിക്കുന്ന് 8607 വോട്ടിന്റെ
ഭൂരിപക്ഷത്തില്‍ വിജയിച്ചു
എന്‍.എ നെല്ലിക്കുന്ന്(മുസ്‌ലിം ലീഗ്)--64727
രവീശതന്ത്രി(ബി.ജെ.പി)-56120
എ.എ അമീന്‍(ഐ.എന്‍.എല്‍)-21615
വിജയകുമാര്‍ ബി(ബി.എസ്.പി)-585,
റോഷന്‍ കുമാര്‍(സ്വത.)-508
എ ദാമോദരന്‍ (സ്വത)-283
മുനീര്‍ മുനമ്പം(സ്വതന്ത്രന്‍)-250
നോട്ട- 661
തൃക്കരിപ്പൂര്‍
എം രാജഗോപാലന്‍ 16959 വോട്ടിന്റെ
ഭൂരിപക്ഷത്തില്‍ വിജയിച്ചു
എം രാജഗോപാലന്‍(സി.പി.എം) -79286,
കെ.പി കുഞ്ഞിക്കണ്ണന്‍(കോണ്‍ഗ്രസ്)62327
എം ഭാസ്‌കരന്‍(ബി ജെ പി )-10767,
സി എച്ച് മുത്തലിബ്ബ് (ഡബ്ല്യു പി ഐ)-1029,
എം വി ഷൗക്കത്തലി(എസ് ഡി പി ഐ)840,
പി പി പുരുഷോത്തമന്‍(സ്വതന്ത്രന്‍ )-263,
കെ പി കുഞ്ഞിക്കണ്ണന്‍(സ്വത.)- 183,
കണ്ടോത്തും കുളത്ത് കുഞ്ഞിക്കണ്ണന്‍
പി എം(സ്വതന്ത്രന്‍ )- 109,
കുറുവാട്ട് വീട് കെ എം ശ്രീധരന്‍(സ്വതന്ത്രന്‍)-93
നോട്ട- 640
കാഞ്ഞങ്ങാട്
ഇ ചന്ദ്രശേഖരന് 26011 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു
ഇ ചന്ദ്രശേഖരന്‍(സി പി ഐ)-80558,
ധന്യ സുരേഷ്(കോണ്‍ഗ്രസ്)-54547,
എം പി രാഘവന്‍(ബി ഡി ജെ എസ് )-21104,
ചന്ദ്രന്‍ പരപ്പ(ബി എസ് പി )-965,
അസ്സയിനാര്‍ മുട്ടുന്തല (പി ഡി പി)-959,
സജീവന്‍ ആര്‍ (സ്വതന്ത്രന്‍)-663,
മുഹമ്മദലി വി വി(സ്വതന്ത്രന്‍ )-420,
കൂക്കള്‍ ബാലകൃഷ്ണന്‍(സ്വതന്ത്രന്‍)-294,
രാഘവന്‍ ബി പൂടങ്കല്ല് (എ പി ഒ ഐ)- 272
ബാലചന്ദ്രന്‍ കരിമ്പില്‍ (ശിവസേന)- 260
കെ യു കൃഷ്ണകുമാര്‍(സ്വതന്ത്രന്‍)-186,
എം ദാമോദരന്‍(സ്വതന്ത്രന്‍ )105
നോട്ട- 856
മഞ്ചേശ്വരം
പി.ബി അബ്ദുള്‍ റസാക്ക് 89
വോട്ടിന്റെ ഭൂരിപക്ഷത്തില്‍
വിജയിച്ചു
പി.ബി അബ്ദുള്‍ റസാക്ക്
(മുസ്‌ലിം ലീഗ്)- 56870,
കെ സുരേന്ദ്രന്‍(ബി ജെ പി)-56781,
സി എച്ച് കുഞ്ഞമ്പു(സി.പി.എം)-42565,
ബഷീര്‍ അഹമ്മദ് (പി.ഡി.പി)- 759,
കെ സുന്ദര(സ്വതന്ത്രന്‍)-467,
രവിചന്ദ്ര(ബി.എസ്.പി)-365,
കെ പി മുനീര്‍(സ്വതന്ത്രന്‍ )- 224,
ജോണ്‍ ഡിസൂസ(സ്വതന്ത്രന്‍)-207.
നോട്ട- 646
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."