നെടുവേലിയുടെ തോട്ടത്തില്‍ വളരുന്നത് 'അപൂര്‍വ്വയിനം ചീര'
മാന്നാര്‍: ചീരകൃഷി സര്‍വ്വസാധാരണമായ അപ്പര്‍കുട്ടനാട്ടിലെ മാന്നാറില്‍ അപൂര്‍വ്വയിനം ചീര വളരുന്നു. പലരും അഞ്ഞൂറും ആയിരവുമൊക്കെ വിലപറഞ്ഞിട്ടും ചീര വില്‍ക്കുവാന്‍ തയ്യാറല്ല ഉടമസ്ഥന്‍.
കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ ഫലമായിട്ടുള്ള ചീരകളുടെ പരമാവധി ഉയരം അഞ്ചരയടിയാണെങ്കില്‍ ഇതര ചീരകളെ അപേക്ഷിച്ച് അത്യുല്‍പാദനശേഷിയും 14 മുതല്‍ 20 വരെ ശാഖോപശാഖകളുമുള്ള ഈ ചുവന്ന പട്ടുചീരയ്ക്ക് ഏഴടിയിലധികം ഉയരമുണ്ട്.
ഐക്യകര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍. നെടുവേലിയുടെ തോട്ടത്തിലാണ് അപൂര്‍വ്വയിനം ചീര വളര്‍ന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പഠനസംഘം വൈവിധ്യ കൃഷിരീതികളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ്് അപൂര്‍വ്വയിനം ചീര കണ്ടെത്തിയതും പഠനം ആരംഭിച്ചതും.അമരാന്തസ് സ്പീസിസ് എന്ന ശാസ്ത്രനാമമുള്ള ചീരയ്ക്ക്, കപ്പലണ്ടിപ്പിണ്ണാക്കും മുരിങ്ങയിലയും കഞ്ഞിവെള്ളത്തില്‍ കലക്കിയ കാലിവളവും ചേര്‍ത്തുണ്ടാക്കിയ മിശ്രിതമാണ് വളമായി നല്‍കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, വിളഞ്ഞ വിത്തുചീരയ്ക്ക് മൂടോടെ 80 മുതല്‍ 100 വരെ വില ലഭിക്കാറുണ്ടായിരുന്നിടത്ത് പഠനത്തിനായി നിര്‍ത്തിയിരിക്കുന്ന ചീരയ്ക്ക് ഇത്രയും വില ലഭ്യമാവുമ്പോള്‍ കാര്‍ഷിക വൃത്തിക്കുകിട്ടിയ അംഗീകാരത്തില്‍ നെടുവേലിയിലെ കര്‍ഷകന്‍ ചാരിതാര്‍ഥ്യം കൊള്ളുകയാണ്.
വിളര്‍ച്ച, രക്തശുദ്ധീകകരണം, കാഴ്ചശക്തി തുടങ്ങി സ്ത്രീകളുടെ മുടിവളരാനുപകരിക്കുന്ന വിറ്റാമിനുകളുടേയും പ്രോട്ടീനുകളുടേയും സമീകൃതാഹാരമായി മാറിക്കൊണ്ടിരിക്കുന്ന ഈ ചീരയ്ക്ക് ഔഷധസസ്യമായി അംഗീകാരം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് നെടുവേലി പറയുന്നു.
പഠനസംഘത്തില്‍ ഡോ. ഗോപകുമാറിനോടൊപ്പം ആലപ്പുഴ എസ്.ഡി. കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. ചന്ദ്രശേഖരന്‍നായര്‍, അബ്ദുള്‍ ഗഫൂര്‍ മാഷ്, പാര്‍വ്വതി നാരായണ്‍ എന്നിവരുമുണ്ട്.
കൃഷിയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 70 ശതമാനം വരെ സാധുക്കളായ കുട്ടികളുടെ പഠനത്തിനായി നല്‍കുന്നത് മനസ്സിനേറെ സംതൃപ്തി നല്‍കുന്നതായി നെടുവേലി പറഞ്ഞു.
രാസവളങ്ങളോ കീടനാശിനിയോ പ്രയോഗിക്കാത്ത നെടുവേലിയുടെ കൃഷിയിടത്തില്‍ കീടങ്ങള്‍ നന്നേ കുറവാണ്. ശീമക്കൊന്നയുടെ പച്ചിലകള്‍ കത്തിച്ചാണ് ചെറുപ്രാണികളെ അകറ്റുന്നത്, തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, ആത്ത, മുരിങ്ങ, കരിമ്പ്, വാഴ, ഇഞ്ചി, വഴുതന, വെണ്ട, പാവല്‍, മുളക്, കപ്പലണ്ടി, പയറ്, തക്കാളി, അമര, കറിവേപ്പ് തുടങ്ങി ഒരുവീട്ടിലേക്കാവശ്യമായതും ജൈവ വളങ്ങളുണ്ടാക്കാനുപകരിക്കുന്നതുമായ എല്ലാം നെടുവേലിയുടെ ഈ 27 സെന്റ് കൃഷിയിടത്തിലുണ്ട്.
പത്തുവര്‍ഷക്കാലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന നെടുവേലി ഇപ്പോള്‍ സ്വാശ്രയ ഗ്രാമലക്ഷ്മി പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകള്‍ സൗജന്യമായി നല്‍കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."