ചില്ലറ നോട്ടുകള്‍ നല്‍കിയില്ലെങ്കില്‍ ബാങ്ക് പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് മാനേജര്‍മാരുടെ മുന്നറിയിപ്പ്
നിലമ്പൂര്‍: ചില്ലറ നോട്ടുകള്‍ നല്‍കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് കാണിച്ച് ഹെഡ് ഓഫിസുകള്‍ക്കും റിസര്‍വ് ബാങ്കിനും മാനേജര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടായിരം രൂപയുടെ നോട്ടുകളാണ് എസ്.ബി.ടിയിലേക്ക് നല്‍കിയിരിക്കുന്നത്.
100, 50, 20 രൂപകളുടെ കുറവാണ് ബാങ്ക് ജീവനക്കാരെയും പൊതുജനങ്ങളെയും ഒരു പോലെ വലക്കുന്നത്. 2500 വരെ പിന്‍വലിക്കാമെന്ന ഉത്തരവ് വന്നതിനെ തുടര്‍ന്ന് ചില എ.ടി.എമ്മുകളില്‍ 100 രൂപയുടെ പണം അല്‍പം നിറച്ചിരുന്നു. ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ 2000ത്തിന് പകരം എ.ടി.എമ്മില്‍ 1900 കാണിച്ചതിനെ തുടര്‍ന്ന് നിറച്ച നൂറുരൂപകള്‍ ഉടനടി തീരുകയും ചെയ്തു. അതേസമയം നോട്ട് പിന്‍വലിക്കല്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ബാങ്ക് ജീവനക്കാരുടെ ദുരിതം ഏറിയിരിക്കുകയാണ്. പണമില്ലെന്നറിയുന്നതോടെ ജനം അതിരൂക്ഷമായ രീതിയിലാണ് ബാങ്ക് ജീവനക്കാരെ തെറിവിളിക്കുന്നത്.
രാത്രിയും പകലും ജോലി ചെയ്യേണ്ട അവസ്ഥയിലുമാണ് ജീവനക്കാര്‍. ഇതിനു പുറമെ മാനസിക സംഘര്‍ഷവും അനുഭവിക്കേണ്ടി വരികയാണ്.
ഒരു കാരണവശാലും ജീവനക്കാര്‍ക്ക് ലീവ് നല്‍കരുതെന്ന് ഹെഡ് ഓഫീസില്‍ നിന്നും അതാത് ശാഖാ മാനേജര്‍മാര്‍ക്ക് ബാങ്കുകള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മെഡിക്കല്‍ ലീവ് പോലും കര്‍ശനവ്യവസ്ഥയോടെ മാത്രമേ അനുവദിക്കുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."