കരവിരുതില്‍ വിരിഞ്ഞത് ഒട്ടേറെ ഉല്‍പന്നങ്ങള്‍
മഞ്ചേരി: ശാസ്‌ത്രോത്സവ വേദിയില്‍ കൊച്ചു മിടുക്കന്‍മാരുടെ കരവിരുതില്‍ ഇന്നലെ മാത്രം വിരിഞ്ഞത് നൂറുകണക്കിനു ഉല്‍പന്നങ്ങള്‍. ക്ലാസ് മുറികളിലെ പാഠങ്ങള്‍ക്കൊപ്പം നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട വിവിധ വസ്തുക്കളാണ് ശാസ്‌ത്രോത്സവ വേദിയിലെ പ്രവൃത്തി പരിചയമേളയില്‍ എല്‍.പി, യു.പി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ ഇന്നലെ അവതരിപ്പിച്ചത്. 52ലേറെ കുടകളും, കയര്‍ ഉപയോഗിച്ചുകൊണ്ടുള്ള 28 ചവിട്ടികളും നിരവധി കളിപാട്ടങ്ങളും മൂന്നു മണിക്കൂര്‍ കൊണ്ട് ഈ കുരുന്നുകള്‍ കൊച്ചുമിടുക്കിലൂടെ പുറത്തുകൊണ്ടുവന്നു. പഠനത്തോടൊപ്പം സ്വന്തമായി ഒരു ഇടം കണ്ടത്താനുള്ള പരിശീലനംകൂടിയായിരുന്നു ഈ വേദി. ഉല്‍പനങ്ങള്‍ക്കുവേണ്ട മെറ്റീരിയലുകള്‍ ഓരോരുത്തരും വീടുകളില്‍ നിന്നും കൊണ്ടുവന്നിരുന്നു. ശാസ്‌ത്രോത്സവ മത്സരങ്ങളില്‍ പോയിന്റ് നേടിയവരില്‍ മികവിന്റെ സന്തോഷം വിരിഞ്ഞപ്പോള്‍ പങ്കെടുത്തവര്‍ക്കു മുഴുവനും തങ്ങള്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനായതിനാല്‍ അധ്വാനത്തിന്റെ ഫലം ഉപയോഗപ്പെടുത്താനായതിന്റെ സന്തോഷം ഇവരുടെ മുഖത്തും നിറഞ്ഞു നിന്നു.
മേളയില്‍ ഇന്ന്
മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്, എന്‍.എസ്.എസ്.ഇ.എം.എച്ച്.എസ്.എസ്: ഗണിതം എല്‍.പി, എച്ച്.എസ് വിഭാഗം തല്‍സമയം.9.00
മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്-സയന്‍സ് മേള. സയന്‍സ് എക്‌സിബിഷന്‍. 9.00
മഞ്ചേരി തുറക്കല്‍ എച്ച്.എം.എ.യു.പി.എസ്: പ്രാദേശിക ചരിത്രരചന, വൈവ, ടീച്ചിങ് എയ്ഡ് നിര്‍മാണം. (എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ)9.00
മഞ്ചേരി ജി.യു.പി.എസ് ചുള്ളക്കാട്: വൊക്കേഷണല്‍ എക്‌സ്‌പോ.9.00
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."