ഉദ്യോഗസ്ഥര്‍ക്കെതിരേ ഗോള്‍ മഴ തീര്‍ത്ത് ചൈല്‍ഡ്‌ലൈന്‍
കോഴിക്കോട്: ചൈല്‍ഡ്‌ലൈന്‍ 'സേ ദോസ്തി' കാംപയിനിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഒന്നിനെതിരേ പത്തു ഗോളുകള്‍ക്ക് ഉദ്യോഗസ്ഥരടങ്ങിയ കലക്ടേഴ്‌സ് ഇലവനെ ചില്‍ഡ്രന്‍സ് ഹോമിലെ കൊച്ചു മിടുക്കന്‍മാര്‍ തോല്‍പ്പിച്ചു. മത്സരത്തില്‍ മുഴുവന്‍ സമയവും നിറഞ്ഞു കളിച്ച ചില്‍ഡ്രന്‍സ് ഇലവനു വേണ്ടി അഫ്‌സല്‍ ഹാട്രിക് നേടി. ടീം ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍, അനീഷ് എന്നിവര്‍ ഇരട്ട ഗോളുകളും നേടിയപ്പോള്‍ അവിനേഷ്, സുബാഷ്, അജിത്ത് എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടി. കലക്ടേഴ്‌സ് ഇലവന് ആശ്വാസമായി പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂരാണ് 34-ാം മിനുറ്റില്‍ ഗോള്‍ നേടിയത്. കലക്ടേഴ്‌സ് ഇലവന്റെ ഗോള്‍ മുഖം കാത്തത് അസിസ്റ്റന്റ് കലക്ടര്‍ ഇമ്പശേഖരനാണ്. അസി. പൊലിസ് കമ്മിഷണര്‍ ഇ.പി പൃഥിരാജ്, പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ് രാമചന്ദ്രന്‍, ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ എം.പി മുഹമ്മദലി, ചൈല്‍ഡ്‌ലൈന്‍ അംഗം ഹൈദരലി, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.പി രാധാകൃഷ്ണന്‍, സി.ആര്‍.സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി, അല്‍ഹിന്ദ് പ്രതിനിധി കെ.പി ഫാരിസ്, മുരളീധരന്‍ എന്നിവര്‍ ജെഴ്‌സിയണിഞ്ഞു. ജില്ലാ ജഡ്ജ് എം.ആര്‍ അനിത, ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കെ. സോമന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ, ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ പ്രൊഫ.ഇ.പി ഇമ്പിച്ചിക്കോയ, മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗോഡ്വിന്‍ സാംസാജ്, അല്‍ഹിന്ദ് ഡയറക്ടര്‍ കെ.പി നൂറുദ്ദീന്‍, ഡോ. ബിജു ജേക്കബ് കളിക്കാരെ പരിചയപ്പെട്ടു. വിജയികള്‍ക്ക് സബ്ജഡ്ജ് ആര്‍.എല്‍ ബൈജു ട്രോഫി സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."