കെ.ഡി.സി ബാങ്ക് ഏജന്റുമാര്‍ക്ക് പുതിയസംഘടന
കോഴിക്കോട്: ജില്ലാ സഹകരണ ബാങ്കിന്റെ ഡെപ്പോസിറ്റ്, ലോണ്‍ കലക്ഷന്‍ ഏജന്റുമാര്‍ക്കായി കെ.ഡി.സി ബാങ്ക് ഡെപ്പോസിറ്റ് ആന്‍ഡ് ലോണ്‍ കലക്ഷന്‍ ഏജന്റ്സ് അസോസിയേഷന് എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച 2500 രൂപ ശമ്പളമായി നല്‍കുക, അപകട ഇന്‍ഷുറന്‍സ് പത്തുലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടന ഉന്നയിച്ചു.
സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന് അധ്യക്ഷനായി. ഓള് കേരള സഹകരണ ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് പി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: പി. പ്രദീപ്കുമാര്‍ (രക്ഷാധികാരി), അഡ്വ. എം. രാജന് (പ്രസി), മൂസ പന്തീരാങ്കാവ് (വര്. പ്രസി), മുജേഷ് ശാസ്ത്രി (ജന. സെക്ര), വി. റാസിഖ്, രാജേഷ് തറോപ്പൊയില്‍, പി.ടി വിനിഷ (വൈ. പ്രസി), എം.കെ ഷിജി, എം. ബീജ, എന്‍.എം ശ്രീജേഷ് (ജോ. സെക്ര), മനോജ് കാരോളി (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."