ഹര്‍ത്താലും ഇന്‍കം ടാക്സ് ഓഫിസ് മാര്‍ച്ചും
കല്‍പ്പറ്റ: ഇന്‍കം ടാക്സ് ഓഫിസിലേക്ക് വയനാട് ജില്ലയിലെ വ്യാപാരികള്‍ ഈ മാസം 22ന് കടകളടച്ച് മാര്‍ച്ച് നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച്. കറന്‍സി പിന്‍വലിക്കല്‍ മൂലം വ്യാപാര രംഗത്തടക്കം ഉണ്ടായ അരക്ഷിതാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലും മാര്‍ച്ചും.
പ്രതിസന്ധി തുടര്‍ന്നുകൊണ്ടിരിക്കെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന റെയിഡ് അവസാനിപ്പിക്കുക, വയനാട്ടില്‍ ആവശ്യത്തിന് കറന്‍സി എത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താലും മാര്‍ച്ചും നടത്തുന്നത്. ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി ഹംസ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഒ.വി വര്‍ഗീസ്, ട്രഷറര്‍ കെ കുഞ്ഞിരായിന്‍ ഹാജി, കെ ഉസ്മാന്, ആതിര മത്തായി, കെ.ടി ഇസ്മാഈല്‍, നൗഷാദ് കാക്കവയല്‍, എം.വി സുരേന്ദ്രന്, ജോജിന്‍ ടി ജോയി, ഇ ഹൈദ്രു, മഹേഷ് പി.വി, ഡോ. മാത്യു തോമസ്, സി അബ്ദുല്‍ ഖാദര്‍, പി.ടി അഷ്റഫ്, കെ.എച്ച് മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."