HOME
DETAILS
MAL
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്
backup
November 19 2016 | 05:11 AM
കുന്നൂര്‍: കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്്. തിരിപ്പൂര്‍ ഗാന്ധിനഗറിലെ അല്ലിമുത്തു (36), അലാവുദ്ധീന്‍ (42), വഹാബുദ്ധീന്‍ (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുന്നൂര്‍-മേട്ടുപാളയം ദേശീയ പാതയിലെ ബര്‍ളിയാര്‍ ചുരത്തില്‍ മരപ്പാലത്തില്‍ ഇന്നലെ രാവിലെയാണ് അപകടം. ഗൂഡല്ലൂരില്‍ നിന്ന് തിരിപ്പൂരിലേക്ക് പോകുകയായിരുന്ന കാര്‍. 300 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."