HOME
DETAILS

വികലാംഗരുടെ ജോലി സംവരണ പട്ടിക പുനഃപരിശോധിക്കണമെന്ന്

  
backup
November 19 2016 | 05:11 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b2%e0%b4%be%e0%b4%82%e0%b4%97%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3-%e0%b4%aa

 

കല്‍പ്പറ്റ: വികലാംഗ സംവരണം നടപ്പാക്കുന്നതില്‍ നിന്നും ഏതെങ്കിലും വകുപ്പുകളെ ഒഴിവാക്കുന്നതിന് മുന്‍പ് വിശദമായ പഠനം നടത്തണമെന്നും, വികലാംഗകരായ ഉദ്യോഗാര്‍ഥികള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ആള്‍ കേരളാ പേരന്റ്‌സ് അസോസിയേഷന്‍ ഓഫ് ഹിയറിങ് ഇംപയേര്‍ഡിന്റെ (അക്പാഹി) ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും വികലാംഗരുടെ ജോലി സംവരണ പട്ടിക പുന:പരിശോധിക്കുകയും, പുതുതായി കണ്ടെത്തിയത് കൂട്ടിചേര്‍ക്കുകയും ചെയ്യണം. ഏതെങ്കിലും ഒരു തസ്തിക ഒരുവിഭാഗത്തിന് മാത്രമായി സംവരണം ചെയ്യുമ്പോള്‍ ഈ വിഭാഗത്തിന് പൂര്‍ണമായും ഈ തസ്തിക ലഭിച്ചിരിക്കണമെന്നും സംസ്ഥാന നേതാക്കള്‍ പറഞ്ഞു. മെറിറ്റ് അടിസ്ഥാനത്തില്‍ ഒരു വ്യക്തി റാങ്ക് ലിസ്റ്റില്‍ വരുന്ന പക്ഷം ഈ വ്യക്തിയുടെ പേര് സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കരുത്. സംവരണ തോത് ഉദ്യോഗാര്‍ഥികളുടെ കുറവ് മൂലം മറികടന്നാല്‍ പിന്നീടുള്ള നിയമനത്തിലൂടെ ഇത് നിലനിര്‍ത്തണം. ഓരോ വര്‍ഷവും നടക്കുന്ന വികലാംഗ നിയമനത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് മാര്‍ച്ച് 31ന് മുമ്പായി സാമൂഹിക നീതി വകുപ്പിന് നല്‍കണം. നിയമനങ്ങള്‍ നിരീക്ഷിക്കാന്‍ ലൈസണ്‍ ഓഫിസറെ നിയമിക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ സി.എന്‍ തമ്പി, എം രാഘവന്‍, കെ.കെ സെബാസ്റ്റ്യന്‍, എന്‍.ടി പ്രകാശന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago