ന്യൂനപക്ഷ അവകാശ ബോധവല്‍ക്കരണ സെമിനാറും എം.എല്‍.എമാര്‍ക്ക് സ്വീകരണവും
കല്‍പ്പറ്റ: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ ഈമാസം 21ന് ന്യൂനപക്ഷ അവകാശ ബോധവത്കരണ സെമിനാര്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം, തൊഴില്‍ വൈദഗ്ധ്യ പരിശീലനം, സംരംഭകത്വ വികസന ട്രെയിനിങ് പ്രോഗ്രാം, തുടങ്ങിയവയാണ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍. ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവ, മുസ്‌ലിം, സിഖ്, ജൈന, പാഴ്‌സി എന്നീ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ബോധവത്കരണ സെമിനാര്‍ നടത്തുന്നത്. വൈകുന്നേരം മൂന്നിന് കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന ന്യൂനപക്ഷ അവകാശ ബോധവത്കരണ സെമിനാറും എം.എല്‍.എമാര്‍ക്കുള്ള സ്വീകരണവും സംസ്ഥാന പിന്നാക്ക ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ.പി അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ഡയറക്ടര്‍ ഫാ. പ്രഫ മാത്യു വാഴക്കുന്നം, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, കാരാട്ട് റസാഖ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.പി അഹമ്മദ്, കുന്നുമ്മല്‍ മൊയ്തു, സി.പി കുഞ്ഞാലന്‍, ഉസ്മാന്‍ മടന്തല, എം.കെ മൊയ്തു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."