സഹകരണ സമരം; എല്‍.ഡി.എഫുമായി സംയുക്ത സമരത്തിനില്ലെന്ന് സുധീരന്
തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ എല്‍.ഡി.എഫുമായി സംയുക്ത സമരത്തിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്് വി.എം സുധീരന്.
സമാന രീതിയിലുള്ള സമരമെന്നാല്‍ സംയുക്ത സമരം എന്നല്ല അര്‍ത്ഥമെന്നും സഹകരണ മേഖലയെ അട്ടിമറിക്കാന്‍ സി.പി.എമ്മും ശ്രമിക്കുന്നുണ്ടെന്നും സുധീരന് പറഞ്ഞു. ഇതോടെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിരുക്കുകയാണ്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് സമരം ചെയ്യണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. സംയുക്ത സമരത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഒരു യോഗത്തിലും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസന് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ കേരളത്തിലല്ല ഡല്‍ഹിയിലാണ് സമരം നടക്കേണ്ടത്. ജില്ലാ ബാങ്കുകളെ പിരിച്ചുവിടാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം. ബി.ജെ.പി ശൈലിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിന്റെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കണമെന്നും സുധീരന് പറഞ്ഞു.
ഈ വിഷയത്തില്‍ സി.പി.എമ്മുമായി ചേര്‍ന്ന് സമരത്തിന് സന്നദ്ധമാണെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പിണറായി വിജയനെ അറിയിച്ചിരുന്നു. അതേ സമയം, സഹകരണ സമരത്തില്‍ സി.പി.എമ്മുമായി യോജിച്ച് മുന്നോട്ടു പോകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. കേരളത്തിന്റെ പൊതുവിഷയങ്ങളില്‍ യോജിച്ചു മുന്നോട്ടു പോകണമെന്നും എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."