ഗാന്ധി വധം ആദ്യ തീവ്രവാദ ആക്രമണം: വിഷ്ണുനാഥ്
കണ്ണൂര്‍: രാഷ്ട്രപിതാവ് മാഹാത്മാഗാന്ധിയെ വധിച്ചതായിരുന്നു രാജ്യത്തെ ആദ്യ തീവ്രവാദ ആക്രമണമെന്നു കെ.പി.സിസി ജനറല്‍സെക്രട്ടറി പി.സി വിഷ്ണുനാഥ്. യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏക സിവില്‍ കോഡിന്റെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമി നാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു-മുസ്‌ലിം വിഭജനമാണു ഏകസിവില്‍ കോഡ്, മുത്തലാഖ് വിഷയങ്ങള്‍ വഴി ആര്‍.എസ്.എസ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനും തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നടപ്പാക്കാതിരിക്കുമ്പോള്‍ ഉയരുന്ന പ്രതിഷേധം തടയാനുമാണു ഏക സിവില്‍കോഡ് വിഷയം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇതിനെ വിമര്‍ശിച്ചാല്‍ പാകിസ്താന്‍ ഏജന്റും രാജ്യവിരുദ്ധനുമാകുന്ന അവസ്ഥയാണു നിലവിലുള്ളത്. ഫാഷിസ്റ്റ് അജണ്ട ആസൂത്രിതകമായി നടപ്പാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമം.
മുത്തലാഖിന്റെ പേരില്‍ ചോദ്യമുന്നയിച്ച് നരേന്ദ്ര മോദിയിലൂടെ ഏക സിവില്‍കോഡ് നടപ്പാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്.
വൈവിധ്യങ്ങളടങ്ങിയ ഭരണഘടനയുള്ളപ്പോള്‍ ഏക സിവില്‍കോഡ് എളുപ്പത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. തെറ്റായ കാര്യം ആവര്‍ത്തിച്ചുപറഞ്ഞ് നടപ്പാക്കല്‍ ഫാഷിസ്റ്റ് രീതിയാണെന്നും വിഷ്ണുനാഥ് പറഞ്ഞു. റിജില്‍ മാക്കുറ്റി അധ്യക്ഷനായി. വഖഫ് ബോര്‍ഡ് അംഗം പി.വി സൈനുദ്ദീന്‍ വിഷയാവതരണം നടത്തി. യൂത്ത്‌ലീഗ് ദേശീയ കണ്‍വീനര്‍ പി.കെ ഫിറോസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷെറിന്‍ വര്‍ഗീസ്, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍, ഒ.കെ പ്രസാദ്, കെ കമല്‍ജിത്ത്, അമൃത രാമകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."