തൃത്താലയില്‍ വി.ടി ബല്‍റാമിന് മിന്നുന്ന വിജയം
ആനക്കര: തൃത്താലയില്‍ വി.ടി.ബല്‍റാമിന്റെ മിന്നുന്ന വിജയം സി.പി.എം,ബീ.ജെ.പി സംഖ്യവും വോട്ട് മറിച്ചത് മൂലമെന്ന് സൂചന കേരളത്തില്‍ മാത്രമല്ല കഴിഞ്ഞ നിയമസഭാതെരെഞ്ഞടുപ്പിന്റെ മൂന്നിരട്ടി വോട്ടിനാണ് വി.ടി.ബല്‍റാം വിജയിച്ചത്.സി.പി.എമ്മിന് ശക്തമായ വേരോട്ടമുളള മണ്ഡലത്തില്‍ രണ്ടാം തവണയാണയാണ് വി.ടി.ബല്‍റാമിന്റെ മുന്‍പില്‍ പാര്‍ട്ടിക്ക് അടിതെറ്റുന്നത്.
കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ 3197 വോട്ടിന് വിജയിച്ച ബല്‍റാം ഇത്തവണ അത് 10547 വോട്ടായി ഉയര്‍ത്തിയിരിക്കുന്നത്. വോട്ടിങ്ങ് കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫിന്റെ കണക്ക് പ്രകാരം 5000 ത്തിനുമുകളില്‍ വോട്ടുകള്‍ക്ക് സുബൈദ ഇസ്ഹാഖ് ജയിക്കുമെന്നായിരുന്നു ആ കണക്കാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടത്.
മണ്ഡലത്തിലെ ആനക്കര,കപ്പൂര്‍,പട്ടിത്തറ,തൃത്താല,ചാലിശ്ശേരി അടക്കമുളള പഞ്ചായത്തുകളില്‍ നിന്ന് യു.ഡി.എഫിന് നേരിയ മുന്‍ തൂക്കമുണ്ടാകുമെന്നും പരുതൂര്‍,നാഗലശ്ശേരി,തിരുമിറ്റക്കോട് പഞ്ചായത്തുകളില്‍ നിന്നായി ഏഴായിരത്തോളം വോട്ട് അധികമായി നേടാമെന്നും അങ്ങിനെ വരുമ്പോള്‍ ഈ ലീഡ് കൊണ്ട് സീറ്റ് നേടാമെന്നുമായിരുന്നു എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍ എന്നാല്‍ അത് ഉണ്ടായില്ല.
പാര്‍ലിമെന്റ് തെരെഞ്ഞടുപ്പില്‍ 5,640 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞപ്പോള്‍ സംഖ്യമുണ്ടായിട്ടുപോലും 14510 വോട്ടായികുറയുകയാണ് ഉണ്ടായത്.ഇതില്‍ നിന്ന് ബി.ജെ.പി നേത്യം നല്‍കുന്ന എന്‍.ഡി.എ സംഖ്യത്തില്‍ നിന്ന് പ്രമുഖ ഹിന്ദുഘടക കക്ഷി വി.ടി.ബല്‍റാമിന്ന് അനുകൂലമായി വോട്ട് മറിച്ചുവെന്നാണ് പറയപ്പെടുന്നത് ഇലക്ഷന്റെ തലേദിവസം വി.ടി.രമക്ക് വോട്ട് ചെയ്യരുതെന്ന് ഹിന്ദുഹെക്യവേദിയുടെ പോസ്റ്റ് വാടസ്അപ്പില്‍ വന്നിരുന്നതായും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തൃത്താലയിലെ വിശ്വഹിന്ദുപരിഷത്ത് നേതാവിനെ കണ്ടതായും നവമാധ്യമങ്ങളില്‍ വന്നിരുന്നു. വി.ടി.ബല്‍റാം തികഞ്ഞ ഹിന്ദുവിരുദ്ധനാണന്ന പ്രചരണം പോലും അവസാനഘട്ടത്തില്‍ ഇവര്‍ നടത്തിയെങ്കിലും അതും പ്രയോജനം ചെയ്തില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുബൈദ ഇസ്ഹാഖ് തട്ടമിടാത്തവരാണന്നും മുസ്ലിം ആചാരപ്രകാരം ജീവിക്കുന്നവരല്ലന്നുളള പ്രചറണവും വ്യാപകമായി ഇറക്കിയിരുന്നു. ഇത് സി.പി.എമ്മിലുളള മുസ്ലിം വോട്ടുകള്‍ വീ.ടി.ബല്‍റാമിന് അനുകൂലമായി വീണന്നുമുളള പ്രചരണ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."