എങ്കക്കാട് പാലയ്ക്കല്‍ പാടശേഖരത്ത് വന്‍ കൃഷി നാശം
വടക്കാഞ്ചേരി: കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷ മഴയും സ്വപ്നം മാത്രമായി അവശേഷിച്ചതോടെ ജില്ല കടുത്ത വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ജലാശയങ്ങളെല്ലാം അതിവേഗം വറ്റിവരളുകയാണ്. വൃശ്ചിക കാറ്റ് വീശാന്‍ തുടങ്ങിയതോടെ ഇനി മഴ ഉണ്ടാകില്ലെന്നാണ് സൂചന. ജില്ലയിലെ മുഴുവന്‍ പാടശേഖരങ്ങളും കരിഞ്ഞുണങ്ങലിന്റെ പിടിയിലാണ്.
മഴ ശക്തമാകാനുള്ള സാധ്യതകളൊന്നും രൂപപ്പെടാത്തതിനാല്‍ മഴക്കാലം കഴിഞ്ഞുവെന്നാണ് ഗവേഷകരുടെ പക്ഷം. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വരണ്ട കാലമാണിതെന്നും ഗവേഷക സംഘം പറയുന്നു. നനവ് പോലുമില്ലാതെ വിണ്ടുകീറിയ പാടശേഖരങ്ങള്‍ കര്‍ഷകരുടെ നെഞ്ച് പിളര്‍ക്കും കാഴ്ചയാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത് കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടവരാണ് നരകയാതന അനുഭവിക്കുന്നത്. എങ്കക്കാട് പാലയ്ക്കല്‍ പാടശേഖരത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് നെല്‍കൃഷി കരിഞ്ഞുണങ്ങി കഴിഞ്ഞു. മഴയെ ആശ്രയിച്ചാണ് ഈ മേഖലയിലെ ജനങ്ങള്‍ വര്‍ഷങ്ങളായി കൃഷിയിറക്കുന്നത്. ഇനി എന്ത് ചെയ്യണമെന്നറിയാതെ ത്രിശങ്കുവിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."