സംഘാടനം പരാജയപ്പെട്ടതായി വിദ്യാര്‍ഥികളും രക്ഷിതാക്കളും
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഗേള്‍സ്, ബോയ്‌സ്, ടൗണ്‍ എല്‍.പി.എസ്, ജെ.ബി.എസ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്ന റവന്യു ജില്ലാ ശാസ്ത്ര മേള ഇന്നലെ സമാപിച്ചു.
12 സബ് ജില്ലകളില്‍ നിന്നായി 6000 ല്‍ അധികം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. മേളയുടെ സംഘാടനം പരാജയപ്പെട്ടതായി വിദ്യാര്‍ഥികളും രക്ഷിതാക്കളും ആരോപിച്ചു. സ്‌കൂളുകളില്‍ ആവശ്യത്തിന് ലൈറ്റുകളും ഫാനുകളും സജ്ജമാക്കാത്തതും വിധി നിര്‍ണയത്തിലുണ്ടായ അപാകതയും വിമര്‍ശനത്തിനിടയായി.
മേളയുടെ നടത്തിപ്പിനായി 14 സബ് കമ്മിറ്റികളെ നിയോഗിച്ചെങ്കിലും നോട്ടീസ് പോലും വിതരണം ചെയ്യാന്‍ കഴിയാത്തതില്‍ മേളയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഏറെ വലഞ്ഞു. കൂടാതെ മേളയുടെ മിക്ക പ്രദര്‍ശന മത്സരങ്ങള്‍ക്കും മേല്‍ നോട്ടം വഹിക്കാന്‍ അധ്യാപകരില്ലായിരുന്നത് ആക്ഷേപത്തിനിടയായി. ഇതിന് പുറമേ വിധി നിര്‍ണയത്തിലും ഫലം പ്രസിദ്ധീകരണത്തിലും അപാകതയുണ്ടായതായും പറയുന്നു. കൂടാതെ മത്സര ഫലങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ ദൂരൂഹതയുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
ശാസ്‌ത്രോത്സവം മത്സരഫലം:
എല്‍.പി.വിഭാഗം: കളക്ഷനുകള്‍, മോഡലുകള്‍ - വി.എം.അഭിനവ് , ഗവ.യു.പി.എസ് ആലന്തറ. ചാര്‍ട്ടുകള്‍ - ചൈത്ര ആര്‍.കൃഷ്ണ, ഗവ.യു.പി.എസ്, ആലന്തറ. സിംപിള്‍ എക്‌സ്‌പെരിമെന്റ്‌സ് - പി.എസ്.അരവിന്ദ് , സെന്റ് ജോണ്‍സ് എച്ച്.എസ്.എസ് ഉണ്ടന്‍കോട്.
യു.പി.വിഭാഗം: വര്‍ക്കിങ് മോഡല്‍ - ജെ.എസ്.അന്‍മില, സെന്റ് പീറ്റേഴ്‌സ് യു.പി.എസ് വ്‌ളാത്താന്‍കര. സ്റ്റില്‍ മോഡല്‍ - എ.എസ്.അഷ്ടമി, ഗവ.യു.പി.എസ്, വാമനപുരം. റിസര്‍ച്ച് ടൈപ്പ് പ്രോജക്ട് - കെ.ജെ.ജ്യോതിക, സെന്റ് ക്രി സോസ്റ്റംസ് ജി.എച്ച്.എസ്, നെല്ലിമൂട്. ഇംപ്രവൈസ്ഡ് എക്‌സ്‌പെരിമെന്റ്‌സ് - മീനാക്ഷി പി.നായര്‍, ഗവ.യു.പി.എസ് ആട്ടുകാല്‍. ടീച്ചിങ് എയ്ഡ് - ജെ.ലാല്‍കുമാര്‍,എല്‍.എം.എസ്. എച്ച്.എസ്.എസ്.അമരവിള.
എച്ച്.എസ്.വിഭാഗം: വര്‍ക്കിങ് മോഡല്‍ - സ്‌നിഗ്ധ ലിയോ, കാര്‍മല്‍ ഇ.എം.ഗേള്‍സ് എച്ച്.എസ്.എസ് വഴുതക്കാട്. സ്റ്റില്‍ മോഡല്‍ - എസ്.സന്ധ്യ, ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്. റിസര്‍ച്ച് ടൈപ്പ് പ്രോജക്ട് - ജെ.നൈല , കെ.ടി.സി.ടി.ഇ.എം.എച്ച്.എസ്.എസ്, കടുവയില്‍. ഇംപ്രവൈസ്ഡ് എക്‌സ് പെരിമെന്റ്‌സ് - എസ്.ശ്രാവണ്‍, എല്‍.വി.എച്ച്.എസ്, പോത്തന്‍കോട്. ടീച്ചിങ് എയ്ഡ് - ആര്‍.എസ്.അശോക്കുമാര്‍, എല്‍.വി.എച്ച്.എസ് പോത്തന്‍കോട്. ടീച്ചേഴ്‌സ് പ്രോജക്ട് - എസ്.ഷീബാ കൃഷ്ണന്‍ , ഗവ.വി.എച്ച്.എസ്.എസ്.പുവാര്‍. സയന്‍സ് ഡ്രാമ - അഗ്‌രാജ് പി.ദാസ്, ഗവ.വി.എച്ച്.എസ്.എസ് ഞെക്കാട്.
എച്ച്.എസ്.എസ് വി.എച്ച്.എസ്.എസ്: വര്‍ക്കിങ് മോഡല്‍ - ജി.ഓമല്‍ ശരത് , കെ.ടി.സി.ടി.ഇ.എം.എച്ച്.എസ്.എസ് കടുവയില്‍. സ്റ്റില്‍ മോഡല്‍ - യു.ബി.അഷ്ടമി , കെ.ടി.സി.ടി.ഇ.എം.എച്ച്.എസ്.എസ് കടുവയില്‍. റിസര്‍ച്ച് ടൈപ്പ് പ്രോജക്ട് - എ.അഭിരാം , കെ.ടി.സി.ടി.ഇ.എം. എച്ച്.എസ്.എസ് കടുവയില്‍. ഇംപ്രവൈസ്ഡ് എക്‌സ്‌പെരിമെന്റ്‌സ് - ശ്രീജിത്ത് സുരേന്ദ്രന്‍, കെ.ടി.സി.ടി.ഇ.എം.എച്ച്.എസ്.എസ് കടുവയില്‍. ടീച്ചേഴ്‌സ് പ്രോജക്ട് - ബി.ഷീജ , ഗവ.വി.എച്ച്.എസ്.എസ് ഞെക്കാട്. ഡിജിറ്റല്‍ പെയിന്റിങ് - ആര്‍.എസ്.പാര്‍വതി , ഗവ.എച്ച്.എസ്.എസ് നെയ്യാറ്റിന്‍കര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."