HOME
DETAILS

നിരോധിച്ച നോട്ടുകളുമായെത്തിയ ഉംറ, തീര്‍ഥാടകര്‍ നോട്ടുകള്‍ മാറാനാകാതെ ദുരിതത്തില്‍; എംബസി ഇടപെടണമെന്ന് ആവശ്യം

  
backup
November 19 2016 | 10:11 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af-2

മക്ക: കേന്ദ്ര സര്‍ക്കാരിന്റെ പൊടുന്നനെയുള്ള തീരുമാനത്തില്‍ വലഞ്ഞ് ഉംറ തീര്‍ഥാടകരും. നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ഇവിടുത്തെ ചിലവുകള്‍ക്കായി കരുതി കൊണ്ടുവന്ന 500, 1000 കറന്‍സികളുമായെത്തിയ തീര്‍ഥാടകരാണ് കയ്യിലുള്ള ഇന്ത്യന്‍ രൂപ മാറാനാകാതെ ദുരിതത്തിലായത്. നിയമത്തോടെ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ മണി എക്‌സ്‌ചേഞ്ചുകള്‍ എടുക്കാന്‍ വിസമ്മതിച്ചതോടെയാണ് തീര്‍ഥാടകര്‍ പ്രതിസന്ധിയിലായത്.

പുതിയ 2000 രൂപ നോട്ടോ പഴയ 100 രൂപ നോട്ടോ മാത്രമാണ് എക്‌സ്‌ചേഞ്ചുകള്‍ സ്വീകരിക്കുന്നത്. മലയാളികളെ അപേക്ഷിച്ച് ഇതര സംസ്ഥാനത്തു നിന്നും തീര്‍ഥാനത്തിനെത്തിയവരാണ് കൂടുതല്‍ ദുരിതം പേറുന്നത്. മലയാളികള്‍ മിക്കവാറും ഉംറ സംഘങ്ങളിലും മറ്റും വരുന്നതിനാലും ബന്ധുക്കളും മറ്റുള്ളവരും സഹായിക്കുന്നതിനാലും ഏറെക്കുറെ ബുദ്ധിമുട്ടുകള്‍ കൂടാതെ കഴിഞ്ഞു പോകുന്നുണ്ട്.

എന്നാല്‍, ഉത്തരേന്ത്യയില്‍ നിന്നും മറ്റു ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉംറക്കെത്തിയവരുടെ കയ്യില്‍ 500, 1000 രൂപാ നോട്ടുകള്‍ മാത്രമാണുള്ളത്. അത്യാവശ്യ ചിലവുകള്‍ക്കും സാധനങ്ങള്‍ വാങ്ങുന്നതിനുമായാണ് ഇവര്‍ പണം കയ്യില്‍ കരുതുന്നത്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടുകള്‍ നിരോധിച്ചതോടെ മക്കയിലെയും മദീനയിലെയും മണി എക്‌സ്‌ചേഞ്ചുകള്‍ ഇത് സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ്.

ഇത്തരത്തില്‍ ദുരിതം പേറുന്ന തീര്‍ഥാടകര്‍ക്ക് പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ വകപ്പും കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മിറ്റികളും, ഇന്ത്യന്‍ എംബസിയും തയ്യാറാകണമെന്ന് ഒ.ഐ.സി മക്ക കമ്മിറ്റി ആവശ്യപ്പെട്ടു. മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫിസിന് ഉംറ തീര്‍ഥാടകരുടെ മുഴുവന്‍ ചുമതലയും നല്‍കണമെന്നും ആവശ്യമായ ഫണ്ടും സ്ഥിരം ജീവനക്കാരെയും നല്‍കണമെന്നുമാണ് ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago