HOME
DETAILS
MAL
കലാഭവന്‍ മണിയുടെ മരണം: നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നുമില്ല
backup
November 19 2016 | 10:11 AM
ചാലക്കുടി: ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പൊലിസിന് ലഭിച്ചു. നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് ആറു പേരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. പൊലിസിന് നല്കിയ മൊഴി തന്നെ നുണപരിശോധനയിലും ഇവര്‍ ആവര്‍ത്തിച്ചു.
അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായകവിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതിയിരുന്നത്. എന്നാല്‍, അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ പൊലിസിന് കേസില്‍ അന്വേഷണത്തിനായി പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."