സാക്കിര്‍ നായിക്കിന്റെ സ്ഥാപനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്
മുംബൈ: ഇസ്ലാമിക മതപണ്ഡിതന്‍ സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐആര്‍എഫ്) വിവിധ സ്ഥാപനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. എന്‍.ഐ.എ മുംബൈ പോലീസിന്റെ സഹകരണത്തോടെയാണ് ഇന്നു രാവിലെ റെയ്ഡ് നടത്തിയത്.
ഐആര്‍എഫിന്റെ മുംബൈയിലുള്ള 10 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഐ.ആര്‍.എഫിന്റെ പ്രവര്‍ത്തനം അഞ്ചു വര്‍ഷത്തേക്കു നിരോധിച്ചിരുന്നു. സക്കീറിനെതിരെ യുഎപിഎ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗ്ലാദേശിലെ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാക്കിറിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായി എന്ന ആരോപണത്തെ തുടര്‍ന്ന് സാക്കിര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പൊലിസ് നിരീക്ഷണത്തിലാണ്.
എന്നാല്‍ ബംഗ്ലാദേശിലെ ഒരു പത്രമാണ് വിവാദ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. സാക്കിര്‍ നായിക്കിന് സംഭവവുമായി ബന്ധമില്ലെന്ന് പിന്നീട് അവര്‍ വെളിപെടുത്തുകയും ചെയ്തു. മുമ്പ് വിവാദങ്ങളെ തുടര്‍ന്ന് മുബൈ പൊലിസ് അന്വേഷണം നടത്തിയിരുന്നെങ്കിലും സാക്കിര്‍ നായിക്കിനെതിരെയുള്ള ആരോപണങ്ങള്‍ ഇല്ലാത്തതാണ് അവര്‍ വ്യക്തമാക്കിയിരുന്നു.
സാക്കിര്‍ നായിക്കിന് മഹാരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ക്ലീന്‍ചിറ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."