HOME
DETAILS

മലയാളിയെ കവര്‍ച്ച ചെയ്ത സംഭവം: പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

  
backup
November 19 2016 | 13:11 PM

12455663-2

മനാമ: ബഹ്‌റൈനില്‍ സി.ഐ.ഡി ചമഞ്ഞെത്തിയ ആള്‍ മലയാളി യുവാവിന്റെ പേഴ്‌സും ഫോണും കവര്‍ന്ന സംഭവം പ്രവാസികള്‍ക്കിടയില്‍ ആശങ്ക പരത്തി.

വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന സംഭവം പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തില്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കാക്കൂര്‍ സ്വദേശി ദിജേഷിനാണ് പണവും ഫോണും നഷ്ടപ്പെട്ടത്.


ഇവിടെ പാകിസ്താന്‍ മസ്ജിദിന് സമീപം താമസിക്കുന്ന ദിജേഷ് സംഭവ ദിവസം പുലര്‍ച്ചെ 4 മണിക്ക്  മാര്‍ക്കറ്റിലേക്ക് വരുമ്പോഴാണ് സംഭവം. തൊട്ടടുത്തുള്ള ടെയ് ലോസ്യലോ ഹോട്ടലിന് സമീപത്തായി പാര്‍ക് ചെയ്ത കാറിലിരുന്ന സ്വദേശി എന്നു തോന്നിക്കുന്ന ആള്‍ അടുത്തേക്കു വിളിച്ചു ഒരു കാര്‍ഡ് കാണിക്കുകയും താന്‍ സി.ഐ.ഡി ആണെന്ന് പറയുകയും ചെയ്തതായി ദിജേഷ് വിശദീകരിച്ചു.

ഐ.ഡി.കാര്‍ഡില്‍ അറബിക് ഭാഷയിലുള്ള വിവരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. അതെന്താണെന്ന് ദിജേഷിന് മനസിലാക്കാനുമായില്ല. തുടര്‍ന്ന് ഇയാള്‍ വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ദിജേഷ് വണ്ടിയില്‍ കയറിയതോടെ  ഇയാള്‍ ദേഹപരിശോധന ആരംഭിക്കുകയും പഴ്‌സും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയുമായിരുന്നു. പിന്നീട് സി.പി.ആറിന്റെ കോപ്പി ആവശ്യപ്പെട്ടു.

പുലര്‍ച്ചെയായതിനാല്‍ ഇതിന്റെ കോപ്പിയെടുക്കാനുള്ള സൗകര്യമില്ലെന്ന് പറഞ്ഞതോടെ, വണ്ടി സെന്‍ട്രല്‍ മാര്‍ക്കറ്റിനടുത്തേക്കും അവിടെ നിന്ന് പെട്ടെന്ന് തിരിച്ച് ഹൈവേ വഴി ഹൂറയിലേക്കും തിരിച്ചുവിട്ടു. പിന്നീട് ഹൂറയില്‍ പെട്രോള്‍ പമ്പിനടുത്ത് വണ്ടി നിര്‍ത്തി അപ്പുറത്തുള്ള കടയില്‍നിന്ന് സി.പി.ആര്‍ കോപ്പി എടുത്ത് വരാന്‍ ദിജേഷിനോട് ആവശ്യപ്പെട്ടു. ദിനേശ് പഴ്‌സും മൊബൈലും ചോദിച്ചപ്പോള്‍, അത് ഓടിപ്പോകാതിരിക്കാന്‍  'സെക്യൂരിറ്റി'യായി കയ്യില്‍ കരുതുന്നതാണെന്നാണെത്രെ ഇയാള്‍ പറഞ്ഞത്.

എന്നാല്‍, സി.പി.ആറുമായി ദിജേഷ് ഇറങ്ങിയതോടെ കാര്‍ മുന്നോട്ടെടുത്തു ഇയാള്‍ കടന്നു കളയുകയായിരുന്നു..തുടര്‍ന്ന് തൊട്ടടുത്തുള്ള പൊലിസ് സ്റ്റേഷനിലെത്തിദിജേഷ് പരാതി നല്‍കുകയായിരുന്നു. 150 ദിനാറാണ് പഴ്‌സിലുണ്ടായിരുന്നത്.

കാര്‍ നിര്‍ത്തിയ സ്ഥലത്തെ ഹോട്ടലിന്റെ പുറത്ത് കാമറ ഉണ്ട് എന്നതിനാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.


സി.ഐ.ഡി.ചമഞ്ഞുള്ള പലവിധ തട്ടിപ്പുകള്‍ ഈയിടെയായി ബഹ്‌റൈനില്‍ നടന്നിട്ടുണ്ട്. ഇതിന് മിക്കപ്പോഴും ഇരയാകുന്നത് മലയാളികളാണ്. സിഐഡി ഓഫീസില്‍ നിന്നും പോലീസ് സ്റ്റേഷനില്‍ നിന്നും വിവിധ കേസുകളുണ്ടെന്ന് ആരോപിച്ച് വ്യാജ ഫോണ്‍ കോളുകളും വരാറുണ്ട്. ഓണ്‍ലൈനായി പണമടക്കാനാണ് ഇത്രക്കാര് ആവശ്യപ്പെടാറുള്ളത്.

പ്രമുഖ ടെലിഫോണ്‍ കമ്പനികളില്‍നിന്നു സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സമ്മാനാര്‍ഹരാണെന്ന സന്ദേശവും തുടര്‍ന്ന് സമ്മാനം കൈപ്പറ്റാന്‍ നിശ്ചിത തുക ഉടന്‍ അയക്കണമെന്ന സന്ദേശങ്ങളും വരാറുണ്ട്.


ഇത്തരം വ്യാജ സന്ദേശങ്ങളുടെ യഥാര്‍ഥ ഉറവിടം അന്വേഷിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയാല്‍ മാത്രമേ ഇതിന് അറുതിയുണ്ടാകൂവെന്നും തങ്ങള്‍ക്ക് പറ്റിയ അമളി മറ്റാരും അറിയരുതെന്ന് കരുതി ഇത്തരം സംഭവങ്ങള്‍ മറച്ചുവെക്കുന്നതാണ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്നും സംഭവം സുപ്രഭാതത്തോട് വിശദീകരിച്ച ഒരു സാമൂഹിക പ്രവര്‍ത്തകന്‍ വ്യക്തമാക്കി.

ഇവിടെയുള്ള ചില സാമൂഹ്യ പ്രവര്‍ത്തകരുള്‍ക്കൊള്ളുന്ന വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ ഇത്തരം വാര്‍ത്തകളോടൊപ്പം പ്രവാസികള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതകള്‍ വിശദീകരിക്കുന്ന സന്ദേശങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

Kerala
  •  16 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  16 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  16 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  16 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  16 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  16 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  16 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  16 days ago