"സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നവര്‍ തന്നെ കണ്ടെയ്‌നര്‍ കള്ളപ്പണം കണ്ടുപിടിക്കട്ടെ" വെല്ലുവിളിയുമായി തോമസ് ഐസക്
കൊച്ചി: വി.എസ്. അച്യുതാനന്ദന്‍ ഭരിക്കുമ്പോള്‍ സംസ്ഥാനത്തേക്ക് രണ്ടു കണ്ടെയ്‌നര്‍ നിറയെ കള്ളപ്പണം വന്നെന്ന ബിജെപിയുടെ ആരോപണത്തില്‍ വെല്ലുവിളിയുമായി ധനമന്ത്രി തോമസ് ഐസക്ക്.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നവര്‍ ഇക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സിപിഐഎമ്മിനു കള്ളപ്പണത്തെ പേടിക്കേണ്ട കാര്യമില്ലെന്നും തോമസ് ഐസക്ക് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് നികുതി പിരിവ് ആകെ പാളിയിരിക്കുകയാണ്. നികുതി പിരിവ് ഊര്‍ജ്ജിതമാക്കാന്‍ കര്‍ശന നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 'ഓപ്പറേഷന്‍ എറണാകുളം' 29 മുതല്‍ ആരംഭിക്കുമെന്നും ഇതിനായി താനടക്കം എറണാകുളത്ത് ക്യാംപ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
1000,500 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കേരളത്തില്‍ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്നാണ് കണ്ടെയ്‌നര്‍ കള്ളപ്പണ ആരോപണം ബിജെപി വീണ്ടും ഉന്നയിച്ചത്. കേരളത്തില്‍ ആയിരം കോടിയിലേറെ കള്ളപ്പണമുണ്ട് എന്നാണ് കണക്കെന്നും കൊച്ചി തുറമുഖത്ത് എത്തിയ രണ്ട് കണ്ടെയ്‌നര്‍ കള്ളപ്പണം എവിടെപ്പോയി എന്നതിന് ആര്‍ക്കും ഉത്തരമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."