HOME
DETAILS
MAL
നിര്‍വചനം
backup
November 19 2016 | 16:11 PM
ജീവിതമെന്ന പ്രഹേളികയുടെ
നിര്‍വചനം തേടി കുഴങ്ങി ഞാന്‍
നുരകുമിളകളത്രേ ജീവിതമെന്ന് നിഘണ്ടണ്ടു
ചിന്തിച്ചിരിയ്ക്കുമ്പോളൊരു ബോധോദയം-
പേജുകള്‍ മറിച്ചു വലയാതെ,
പേനയുന്തിത്തളരാതെ,
പേരിടാക്കുഞ്ഞിന്റെ
കളങ്കമില്ലാച്ചിരി മുതല്‍
പോരും പകയും പോറ്റാനും
പേരും പെരുമയും നേടാനും
ശവമഞ്ചത്തിലൊതുങ്ങും വരെ
തിരയാതെയെന്തോ തിരയുന്നതല്ലെ
ജീവിതം.
ആര്‍ക്കെങ്കിലും
ഇണയാവാനും
തുണയാവാനും
ഇരയാവാനുമാണ് ജീവനം
ഇരയാവാതിരിക്കാനല്ലെയപ്പോള്‍
ജാഗ്രതയേറെ വേണ്ടണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."