ശരീഅത്തിനെ തകര്‍ക്കാന്‍ അനുവദിക്കില്ല:
വനിതാ ഖുര്‍ആന്‍ പഠന വേദികൊല്ലം: വിവാഹ, വിവാഹമോചനങ്ങളെ ചൂണ്ടിക്കാണിച്ച് ശരീഅത്തിനെ കടന്നാക്രമിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നു വനിതാ ഖുര്‍ആന്‍ പഠനവേദി സമ്പൂര്‍ണ സമ്മേളനം പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.
ഇസ്ലാമികമായി ജീവിതം നയിക്കാത്തവര്‍ താല്‍ക്കാലിക ലാഭത്തിനുവേണ്ടി ചെയ്യുന്ന അരുതയ്മകളെല്ലാം ഇസ്ലാമിനുമേല്‍ കെട്ടിവച്ച് മുസ്ലീങ്ങളുടെ സാംസ്കാരിക അസ്ഥിത്വത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ നിരാശരാകും. സമ്മേളനം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂര്‍ജി ജലാല്‍ സ്മരണിക ആദ്യകോപ്പി മേയര്‍ വി. രാജേന്ദ്രബാബുവിന് നല്കി എം. മുകേഷ് എം.എല്‍.എ പ്രകാശനം ചെയ്തു.
എ. യൂനുസ്കുഞ്ഞ്, എ.കെ ഹഫീസ്, നൂര്‍ജി ഫസില്‍, നദീറ അഹമ്മദുകോയ എന്നിവര്‍ സംസരിച്ചു. ഏക സിവില്‍കോഡ് സെമിനാര്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. എം.എ സമദ് മോഡറേറ്ററായിരുന്നു. കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി, കാരാളി ഇ.കെ സുലൈമാന്‍ ദാരിമി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, ഡോ. എം.എസ് മൗലവി, എ. അബ്ദുസ്സല്ലാം, ആസാദ് റഹീം, ഡോ. എം.എം മുഹമ്മദ് ബഷീര്‍, പ്രൊഫ. ഇ. ഷറഫുദ്ദീന്, മാമ്പുഴ സൈനുദ്ദീന്‍ കുട്ടി, ജെ. അസ്ലം, മുനീറാ ഹാഷിം, ജന്നത്ത് ഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."