പഞ്ചായത്തു പ്രസിഡന്റുമാര്‍ക്ക് ഏകദിന ശില്പശാല
കൊല്ലം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല 22ന് ആശ്രാമം ഗസ്റ്റ്ഹൗസില്‍ നടക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. പി.ജ കുര്യന്,റിസര്‍ച്ച് സ്കോളര്‍ ഹിമാ ശ്രീനി,പി പ്രജിത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തിനു ചേരുന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എം .മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം.പി,മുല്ലക്കര രത്നാകരന് എം.എല്‍.എ,ജില്ലാ പഞ്ചായത്തുപ്രസിഡന്റ് കെ.ജഗദമ്മ, ഇന്സ്റ്റിറ്റ്യൂട്ട്ഡയറക്ടര് ജനറല്‍ ഡോ. പി.ജ .കുര്യന്,ഇന്‍സ്റ്റിറ്റ്യൂട്ട് രജിസ്ട്രാര്‍ എ .ഫസില്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്നു ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. ഡി നാരായണയും ഉച്ചക്ക് ശേഷം ജനയുഗം ഡെ.എഡിറ്റര്‍ ഗീതാ നിസാറും ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."