ഏക സിവില്‍ കോഡിനെതിരെ 25000 മുസ്‌ലിം സ്ത്രീകളുടെ ഒപ്പ് ശേഖരിക്കും
കരുനാഗപ്പള്ളി: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് നീക്കത്തിനെതിരെ താലൂക്കില്‍ നിന്നും 25000 മുസ്‌ലിം സ്ത്രീകളുടെ ഒപ്പ് ശേഖരിക്കാന്‍ താലൂക്ക് മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ഫോമിലായിരിക്കും ഒപ്പുകള്‍ ശേഖരിക്കുക. രാഷ്ട്രപതി, പ്രധാനമന്ത്രി, ലോ കമ്മിഷന്‍, നിയമമന്ത്രി, ദേശീയ വനിതാ കമ്മിഷന്‍ എന്നിവര്‍ക്കാണ് കോപ്പികള്‍ അയയ്ക്കുന്നത്.
ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി ടൗണ്‍ ക്ലബില്‍ നടന്നു. എം. മൈതീന്‍ കുഞ്ഞ് അധ്യക്ഷനായി. കണ്‍വീനര്‍ എം.അന്‍സാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാസറുദ്ദീന്‍ കുഞ്ഞ്, കാട്ടൂര്‍ ബഷീര്‍, ചെങ്ങഴത്ത് റഹിം, സൈനുദ്ദീന്‍ തഴവാശ്ശേരി, എ.സിദ്ദീക്ക്,അഡ്വ. നൗഷാദ്, കെ.ജെ.നൗഷര്‍, അബ്ദുല്‍ റസാക്ക് മദനി, അബ്ദുല്‍ റഊഫ്, നിഹാദ്, വി.ഷറഫുദ്ദീന്‍, എം.എ.ജലീല്‍, സിറാജുദ്ദീല്‍ ഓച്ചിറ , കെ.എസ്.പുരം സുധീര്‍, മുനമ്പത്ത് ശിഹാബ്, ശിഹാബ് പൈനുംമൂട്ടില്‍, അബ്ദുസ്സലാം വട്ടപറമ്പ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."