HOME
DETAILS
MAL
നോട്ടുപിന്‍വലിക്കല്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
backup
November 19 2016 | 18:11 PM
കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹപരമായ അപ്രഖ്യാപിത സാമ്പത്തികപരിഷ്കാരങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് യുവജനതാ ദള്‍ (എസ്) ജില്ലാ പ്രസിഡന്റ് എ. വിനീത് കുമാര്‍ ആവശ്യപ്പെട്ടു.
സഹകരണമേഖലയെ തകര്‍ക്കാനുളള നടപടി സാധാരണക്കാരന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യപ്പെടുമെന്നും കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് യുവ ജനതാ ദള്‍ (എസ്) സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരുണ്‍ രാജന്, അഭിലാഷ് കുമാര്‍, നൗഷാദ്. എസ്. ചാമ്പക്കട, ഹാരീസ്, ഹാഷീം, സി.എം. ഫൈസല്‍, ബിനോജ് നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."