നിര്‍ധനര്‍ക്ക് സഹായവുമായി കൊല്ലം ഈസ്റ്റ് ജനമൈത്രി പൊലിസ്
കൊല്ലം: ഈസ്റ്റ് ജനമൈത്രി പൊലിസ് സ്റ്റേഷന്റേയും കൊല്ലം റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായവും നിരാലംബരായ രോഗികള്‍ക്ക് ധനസഹായവും നല്‍കി. സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ. സതീഷ് ബിനോ, കൊല്ലം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോണ്‍ ഡാനിയല്‍, റോട്ടറി ക്ലബ് ജനറല്‍ സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ ധനസഹായം വിതരണം ചെയ്തു.
നിര്‍ധനരായ 12 രോഗികള്‍ക്ക് ചികിത്സാധനസഹായവും ഉളിയക്കോവില്‍ ടി.കെ.ഡി.എം ഹയര്‍സെക്കന്ററി സ്‌കൂള്‍, കൊല്ലം ക്രേവന്‍ എല്‍. എം.എസ്.എച്ച്.എസ് എന്നിവിടങ്ങളിലെ 12 കുട്ടികള്‍ക്ക് പഠനത്തിനുള്ള ധനസഹായവും ഉളിയക്കോവില്‍ കുറുവേലില്‍ കോളനിയില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് സാമ്പത്തികസഹായവും പുസ്തകങ്ങളും നല്‍കി.
കൗണ്‍സിലര്‍മാരായ റീനാ സെബാസ്റ്റ്യന്‍, ചിന്താ എല്‍. സജിത്ത്, കൊല്ലം ഈസ്റ്റ് എസ്.ഐ എസ്. മഞ്ചുലാല്‍, കൊല്ലം കണ്‍ട്രോള്‍ റൂം എസ്.ഐ ആര്‍. രാജേഷ് കുമാര്‍, ജനമൈത്രി സി.ആര്‍.ഒ ഭാനുവിക്രമന്‍, പൊലിസ് അസോസിയേഷന്‍ ഭാരവാഹികളായ സനോജ്, വിശ്വേശരന്‍ പിള്ള, വിജിമോന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."