കൃത്രിമ രേഖകള്‍ നിര്‍മിച്ച കേസില്‍ ഒരാള്‍ പിടിയില്‍
കരുനാഗപ്പള്ളി: കൃത്രിമ രേഖകള്‍ നിര്‍മിച്ച് വാട്ടര്‍ അതോറിറ്റി കണക്ഷന് അപേക്ഷനല്കിയും കെട്ടിട നിര്‍മ്മണത്തിനായി വ്യാജ പ്ലാനും എസ്റ്റിമേറ്റും നല്‍കിയും തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍.
കൂലശേഖരപുരം ഗ്രാമ പഞ്ചായത്തോഫിസിന് സമീപം ഫോട്ടോസ്റ്റാറ്റ് കട നടത്തി വന്ന ആദിനാട് സ്വദേശി വിക്രമനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ കൃത്രിമരേഖകള്‍ ഉണ്ടാക്കുന്നതിനുള്ള റിക്കാര്‍ഡുകളുടെ കോപ്പികള്‍ വിവിധ ലൈസന്‍സികളുടെ വ്യാജ സീലുകള്‍ തുടങ്ങി പലരേഖകളും കണ്ടെടുത്തതായാണ് അറിയുന്നത്.
ഈ മാസം 15ന് വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന് എടുക്കാന്‍ രേഖകള്‍ തയാറാക്കി കുലശേഖരപുരം കോട്ടക്കല്‍ സ്വദേശി പഞ്ചായത്തില്‍ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. രേഖയില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വാട്ടര്‍ അതോറിട്ടിയുമായി രേഖ ശരിയാക്കി ലൈസന്‍സിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു ലൈസന്സിയില്ലെന്ന മറുപടിയാണു ലഭിച്ചത്.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിക്രമന് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."